ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മൂന്ന് ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എംപി. കലാപം നടന്നതിന്റെ 20ാം വാർഷികത്തിലാണ് ബ്രിട്ടീഷ് പാർലമെന്റില്‍ ലേബർ പാർട്ടി എംപി കിം ലീഡ്ബീറ്റർ ഈ ആവശ്യം ഉന്നയിച്ചത്. കലാപത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടു വരണം. പൗരന്മാർ മരിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യത യുകെ ഭരണകൂടം പരിശോധിക്കണമെന്നും കിം ആവശ്യപ്പെട്ടു.
2002 ഫെബ്രുവരി 28ന് നടന്ന ഗുജറാത്ത് കലാപത്തിലാണ് രണ്ട് യുകെ പൗരന്മാരും അവരുടെ ഇന്ത്യൻ പൗരനായ ഡ്രൈവറും ദാരുണമായി കൊല്ലപ്പെട്ടത്. താജ് മഹൽ സന്ദർശിച്ച ശേഷം ജീപ്പിൽ മടങ്ങിയ നാലംഗ വിനോദ സഞ്ചാരസംഘത്തിലുണ്ടായിരുന്ന ഷക്കീൽ, സഈദ്, മുഹമ്മദ് അസ്വദ് എന്നിവരാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന ഇമ്രാൻ ദാവൂദ് എന്നായാള്‍ രക്ഷപ്പെട്ടതായും കിം പറഞ്ഞു.
മൃതദേഹങ്ങൾ തിരികെ നൽകണമെന്ന ആവശ്യത്തെ ബ്രിട്ടീഷ് സർക്കാർ പിന്തുണക്കുന്നതായി വിദേശകാര്യ മന്ത്രി അമൻഡ മില്ലിങ് മറുപടി നൽകി. അതേസമയം, 20 വർഷം മുമ്പ് ഇന്ത്യയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ചർച്ച ശ്രദ്ധയിൽപ്പെട്ടെന്നും മൃതദേഹങ്ങൾ കൈമാറണമെന്ന ആവശ്യവുമായി ഇരകളുടെ കുടുംബങ്ങൾ സമീപിച്ചിട്ടില്ലെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
English Summary:Demand for return of bodies of British civilians killed in Gujarat riots
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.