വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുക മരട് മാതൃകയില്‍. മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയ കമ്പനി പ്രതിനിധികള്‍ ഈ മാസം 14 ന് സ്ഥലം സന്ദര്‍ശിക്കും. പൊളിക്കുന്നതിന് മുമ്പ് ഫ്ലാറ്റില്‍ ഉള്ളവര്‍ക്ക് മാറി താമസിക്കാൻ വാടകയായി നല്‍കേണ്ട തുക ഉടന്‍ തീരുമാനിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍എസ് കെ ഉമേഷ് അറിയിച്ചു. ഇത് സംബന്ധിച്ച് 15 ന് ചേരുന്ന യോഗത്തിലായിരിക്കും അന്തിമതീരുമാനം.
വൈറ്റില ചന്ദര്‍കുഞ്ജ് ഫ്ലാറ്റിലെ ബി, സി ടവറുകള്‍ പൂര്‍ണ്ണമായും പൊളിച്ച് നീക്കി പുനര്‍ നിര്‍മ്മിക്കുന്നതിനായി 175 കോടി രൂപ ചെലവ് വരുമെന്നാണ് ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്. നിലവില്‍ പിഡബ്ല്യുഡി നല്‍കിയ എസ്റ്റിമേറ്റ് അനുസരിച്ച് പുനര്‍നിര്‍മ്മാണത്തിനായി 168 കോടി രൂപയും പൊളിക്കലിനായി 10 കോടി രൂപയും ചെലവ് വരും. പൊളിക്കല്‍ നടപടികള്‍ വേഗത്തിലാക്കാനായി ഹൈക്കോടതി നിയോഗിച്ച കളക്ടര്‍ ചെയര്‍മാനായ വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തിയുണ്ടെന്ന് ഫ്ലാറ്റ് ഉടമകളുടെ പ്രതിനിധിയായ ബ്രിഗേഡിയര്‍ ജോസ്കുട്ടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.