18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
November 22, 2024
November 22, 2024
November 21, 2024
November 9, 2024
November 5, 2024

കാനഡയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ നാടുകടത്തുന്നു

Janayugom Webdesk
ഒട്ടാവ
June 7, 2023 11:43 pm

കാനഡയിൽ നിന്ന് 700 ലധികം ഇന്ത്യൻ വിദ്യാർത്ഥികളെ നാടുകടത്തുന്നു. കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നാടുകടത്തുന്നത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സർക്കാർ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ സമീപിച്ചിരുന്നു. 2018–19 വർഷത്തിൽ പഠന വിസയിൽ കാനഡയിലേക്ക് പോയ വിദ്യാര്‍ത്ഥികൾക്ക് പഠനം കഴിഞ്ഞ് നാട്ടിൽ വർക്ക് പെർമിറ്റ് കിട്ടി. തുടര്‍ന്ന് വടക്കേ അമേരിക്കൻ രാജ്യത്ത് സ്ഥിരതാമസത്തിന് അപേക്ഷിച്ചപ്പോഴാണ് പ്രവേശന ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. ബ്രിജേഷ് മിശ്ര എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള ജലന്ധർ ആസ്ഥാനമായുള്ള വിദേശ വിദ്യാഭ്യാസ സേവനങ്ങൾ വഴിയാണ് വിദ്യാർത്ഥികൾ വിസയ്ക്ക് അപേക്ഷിച്ചത്. 

കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ പഞ്ചാബ് പ്രവാസികാര്യ മന്ത്രി കുൽദീപ് സിങ് ധലിവാൾ വിദ്യാർത്ഥികളെ തട്ടിപ്പുകാർ വഞ്ചിച്ചുവെന്ന് പറഞ്ഞു. അതേസമയം വിദ്യാർത്ഥികളിൽ ഒരാളോട് ജൂൺ 13നകം രാജ്യം വിടാൻ കനേഡിയൻ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികൾ മേയ് 29 മുതൽ കാനഡയിലെ മിസിസാഗ നഗരത്തിലെ എയർപോർട്ട് റോഡിൽ പ്രതിഷേധം നടത്തി. ഏപ്രിൽ മാസത്തിൽ വ്യാജ അപേക്ഷകൾ കാരണം പഞ്ചാബ്, ഹരിയാന തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പ്രവേശനം ഓസ്‌ട്രേലിയയിലെ നാല് സർവകലാശാലകൾ നിരോധിച്ചിരുന്നു. ഒരു മാസത്തിനുശേഷം രാജ്യത്തെ രണ്ട് സർവകലാശാലകൾ കൂടി സമാനമായ നടപടി സ്വീകരിച്ചു.

Eng­lish Summary:Deportation of Indi­an stu­dents from Canada

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.