15 November 2024, Friday
KSFE Galaxy Chits Banner 2

പ്രകൃതിക്ഷോഭത്തിൽ കൃഷി നാശം സംഭവിച്ചിട്ടും പ്രതീക്ഷ കൈവിടാതെ കർഷകർ‍: മാവൂരിലെ വാഴ കർഷകർ വീണ്ടും കൃഷിയിറക്കാനാരംഭിച്ചു

Janayugom Webdesk
മാവൂർ
September 19, 2022 7:19 pm

പ്രകൃതി ക്ഷോഭത്തിൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടും പ്രതീക്ഷ കൈവിടാതെ മാവൂരിലെ വാഴ കർഷകർ വീണ്ടും കൃഷിയിറക്കാനാരംഭിച്ചു. ജില്ലയിൽ തന്നെ ഏറെ വാഴ കർഷകരുള്ള മാവൂരിലെ വയലുകളിലാണ് നഷ്ടം മറന്ന് കർഷകർ നേന്ത്ര വാഴ കൃഷി ഇറക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കോവിഡ് പ്രതിസന്ധിയും തുടർച്ചയായ വെള്ളപ്പൊക്കം കാരണവും കനത്തനഷ്ടമാണ് വാഴ കർഷകർക്ക് ഉണ്ടായത്. ലോണെടുത്തും മറ്റും തുടങ്ങിയ കൃഷി നശിച്ചതോടെ വൻ സാമ്പത്തിക ബാധ്യതയാണ് കർഷകർ നേരിടുന്നത്. അതിനിടയിലാണ് നഷ്ടം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിൽ വയലുകളിൽ വാഴ കൃഷി നിറയുന്നത്.
മാവൂർ പഞ്ചായത്തിലെ പള്ളിയോൾ, മേച്ചേരിതാഴം, ആമ്പിലേരി, കണ്ണിപറമ്പ്, പുഞ്ചപ്പാടം തുടങ്ങിയ വയലുകളിലാണ് കർഷകർ നേന്ത്രവാഴ കൃഷി ഇറക്കുന്നത്. ഇപ്പോൾ കൃഷിയിറക്കിയാൽ അടുത്ത ജൂൺ ആദ്യവാരത്തോടെ കുല വെട്ടാമെന്ന പ്രതീക്ഷയാണ് കർഷകർക്കുള്ളത്. നിലം പരുവപ്പെടുത്തി വാഴ കന്നുകൾ വെക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ വയലുകളിൽ നടക്കുന്നത്. പ്രാദേശിക തൊഴിലാളികൾക്കൊപ്പം അതിഥി തൊഴിലാളികളും മിക്ക വയലുകളിലും കർഷകർക്ക് സഹായത്തിനുണ്ട്. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ മാവൂരിലെ കൃഷിയിടങ്ങളിൽ വിളയുന്ന നേന്ത്രവാഴ കുലകൾ ഇനിയും വിപണിയെ സജീവമാക്കും.

Eng­lish Sum­ma­ry: Despite the loss of crops due to nat­ur­al drought, farm­ers did not give up hope: Banana farm­ers in Mavur have start­ed cul­ti­va­tion again

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.