
ഡൽഹിയിൽ സൂചന ബോർഡുകൾ നശിപ്പിച്ച നിലയിൽ. മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള പാതകളിലെ സൈൻബോർഡുകൾ വെള്ളിയാഴ്ച രാത്രിയാണ് നശിപ്പിച്ചതായി കണ്ടെത്തിയത്. ഹുമയൂൺ റോഡിലെയും അക്ബർ റോഡിലെയും സൂചന ബോർഡുകളാണ് നശിപ്പിച്ചിരിക്കുന്നത്. ബോർഡിൽ ഛത്രപതി ശിവജിയുടെ ചിത്രം ഒട്ടിച്ച നിലയിലായിരുന്നു.
ഹുമയൂൺ റോഡിലെ സൂചന ബോർഡിൽ കറുത്ത പെയിൻറ് അടിച്ചിരുന്നു. പിന്നാലെ ബോർഡ് വൃത്തിയാക്കി. ഒരു കൂട്ടം യുവാക്കൾ സൈൻബോർഡുകൾ നശിപ്പിക്കുകയും കറുത്ത പെയിന്റ് തളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിവരം ലഭിച്ചയുടനെ അധികാരികൾ നടപടി സ്വീകരിക്കുകയായിരുന്നു. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, വിക്കി കൗശൽ നായകനായ ‘ഛാവ’ എന്ന ചിത്രത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഛത്രപതി ശിവാജി മഹാരാജിന്റെ മകൻ ഛത്രപതി സംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ആനുകാലിക ചിത്രമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.