15 December 2025, Monday

Related news

September 19, 2025
September 18, 2025
September 17, 2025
September 16, 2025
September 16, 2025
September 16, 2025
September 16, 2025
August 26, 2025
August 21, 2025
August 13, 2025

വിനാശം തുടരുന്നു: പുറം ലോകത്തുനിന്നും ഒറ്റപ്പെട്ട് ഗാസ, ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ തിരികെ

Janayugom Webdesk
ഗാസ സിറ്റി
October 29, 2023 11:43 am

യുദ്ധക്കെടുതികള്‍ രൂക്ഷമായ ഗാസയിൽ മരണസംഖ്യ 8000 കടന്നു. ഇസ്രായേൽ‑ഹമാസ് യുദ്ധം 23-ാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗാസയിലേക്ക് കരസേനയെ അയച്ചുകൊണ്ട് സൈന്യം സംഘർഷത്തിന്റെ ‘രണ്ടാം ഘട്ടത്തിലേക്ക്’ മുന്നേറിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കിടയിലും വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ അദ്ദേഹം നിരസിച്ചു, ഒക്ടോബർ 7 ന് ഹമാസ് തീവ്രവാദികൾ നടത്തിയ ക്രൂരമായ ആക്രമണത്തിനിടെ പിടികൂടിയ 200 ലധികം ബന്ദികളെ തിരികെ കൊണ്ടുവരാൻ തന്റെ രാജ്യം തീരുമാനിച്ചതായി പറഞ്ഞു.

ഇസ്രായേൽ സേന ബോംബാക്രമണവും പീരങ്കി ആക്രമണവും ശക്തമാക്കിയതോടെ ഗാസ മുനമ്പിൽ ഇന്റർനെറ്റും ആശയവിനിമയങ്ങളും തകരാറിലായിരുന്നു. ഗാസയിലെ നിരന്തര ഇസ്രായേൽ വ്യോമാക്രമണത്തിൽ 7,000‑ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ മരണസംഖ്യ 110 ആയി. തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഇന്റർനെറ്റ് ഫോൺ സേവനങ്ങൾ തിരികെ കൊണ്ടുവന്നു. 

ഗാസയില്‍ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. ആരോഗ്യസംവിധാനങ്ങളും താറുമാറായി. ആശയവിനിമയം സാധ്യമല്ലാത്തതിനാല്‍ ആക്രമണത്തിന്റെ വ്യാപ്തിയും അത്യാഹിതങ്ങളുടെ വിശദവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ല.
ഗാസയിലുള്ള ആരോഗ്യപ്രവര്‍ത്തകരുമായി ആശയവിനിമയം സാധ്യമാവുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ ജീവനെച്ചൊല്ലിയും അത്യാവശ്യമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇസ്രയേൽ സൈന്യം ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹമാസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മുഴുവൻ ശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്ന് ഹമാസ് സൈന്യം പ്രതിജ്ഞയെടുത്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 

Eng­lish Sum­ma­ry: Destruc­tion con­tin­ues: Gaza cut off from out­side world, inter­net and phone ser­vices back

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.