കരുതല്‍ തടങ്കൽ നിയമത്തിന് കീഴിലുള്ള അധികാരങ്ങൾ പരിധിയില്ലാത്തതാണെന്നും വ്യക്തികളുടെ സ്വാതന്ത്ര്യത്തിന് ഹാനികരമാകുന്നതിനാൽ അത് ലാഘവത്തോടെ ഉപയോഗിക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി. കഴിഞ്ഞ ഒക്ടോബറിൽ തെലങ്കാനയിൽ രണ്ടുപേരെ തടങ്കലിൽ പാർപ്പിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ സി ടി രവികുമാറും സുധാൻഷു ധുലിയയും അടങ്ങുന്ന അവധിക്കാല ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതികള്‍ രണ്ടുപേരും സ്വർണമാല തട്ടിയെടുക്കൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇരകൾ കൂടുതലും സ്ത്രീകളാണെന്നും കാണിച്ചാണ് രചകൊണ്ട പാെലീസ് കമ്മിഷണർ തടങ്കലിന് ഉത്തരവിട്ടത്.എന്നാല്‍ കരുതല്‍ തടങ്കൽ നിയമത്തിലുള്ളത് അസാധാരണമായ സാഹചര്യത്തിൽ സർക്കാരിന് നൽകിയിട്ടുള്ള അസാധാരണമായ അധികാരങ്ങളാണ്. അത് ഒരു വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്.
അതിനാൽ സാധാരണ സംഭവങ്ങളില്‍ പ്രയോഗിക്കാൻ പാടില്ല- ബെഞ്ച് പറഞ്ഞു. പ്രതികളുടെ ഭാര്യമാർ സമർപ്പിച്ച രണ്ട് വ്യത്യസ്ത ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കരുതല്‍ തടങ്കലിനെതിരായ തങ്ങളുടെ ഹർജികൾ തള്ളിക്കൊണ്ടുള്ള തെലങ്കാന ഹൈക്കോടതിയുടെ മാർച്ച് 25ലെ ഉത്തരവാണ് ഹര്‍ജിക്കാർ ചോദ്യം ചെയ്തത്. നാല് കേസുകളിലും തടങ്കലിൽ കഴിയുന്നവർക്ക് ജാമ്യം ലഭിച്ചുവെന്നത് സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി പ്രോസിക്യൂഷന്റെ കഴിവുകേടാണിതെന്ന് വ്യക്തമാക്കി. ഈ കേസിൽ കരുതല്‍ തടങ്കൽ നിയമം പ്രയോഗിക്കുന്നത് ന്യായമല്ലെന്നും കോടതി പറഞ്ഞു.
English Summary:Detention Act undermines individual liberty: Supreme Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.