14 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 1, 2025
March 15, 2025
March 14, 2025
March 13, 2025
March 12, 2025
March 12, 2025
March 7, 2025
March 4, 2025
March 2, 2025

പ്രശസ്ത യൂട്യൂബറും ഹാസ്യതാരവുമായ ദേവ് രാജ് പട്ടേല്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

web desk
റായ്പുർ
June 27, 2023 9:24 am

പ്രശസ്ത യൂട്യൂബറും ഹാസ്യതാരവുമായ ദേവ് രാജ് പട്ടേല്‍(22) ബൈക്ക് അപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം ഛത്തീസ്ഗഡിലെ തെലിബന്ധയ്ക്ക് സമീപം അഗര്‍സന്‍ ധാമില്‍ വെച്ചാണ് അപകടമുണ്ടായത്. ന്യൂ റായ്പൂരില്‍ നിന്ന് തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം നടന്നത്.

രാകേഷ് മന്‍ഹര്‍ എന്ന സുഹൃത്തും ദേവ് രാജിനൊപ്പമുണ്ടായിരുന്നു. ദേവ് രാജ് സഞ്ചരിച്ച ബൈക്ക് ട്രക്കുമായി ഇടിക്കുകയായിരുന്നു. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചു വീണു.ദേവ് രാജ് ട്രക്കിന്റെ പിന്‍ ചക്രത്തിനടിയിലേക്കാണ് വീണത്.അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ദേവ് രാജ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.ട്രക്ക് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 2020 മുതല്‍ യൂട്യൂബില്‍ സജീവമാണ് ദേവ് രാജ്. താരത്തിന് യൂട്യൂബില്‍ നാല് ലക്ഷത്തോളം സസ്‌ക്രൈബേഴ്‌സും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 60,000 ഫോളോവേഴ്‌സും ഉണ്ട്.

Eng­lish Sam­mury: Famous YouTu­ber and come­di­an Dev Raj Patel died in a bike accident

YouTube video player

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.