വികസനം നടപ്പാക്കേണ്ടത് ദീർഘവീക്ഷണമുള്ള പദ്ധതികളിലൂടെ ആകണമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. സിപിഐ നേതാവും പുന്നപ്രവയലാർ സമരസേനാനിയും ആയിരുന്ന ടി വി തോമസിന്റെ അനുസ്മരണദിനത്തിന്റെ ഭാഗമായി ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ സദ്ഫലങ്ങള്‍ സാധാരണക്കാരിലേയ്ക്ക് എത്തണം. അത്തരം പദ്ധതികളില്‍ സാധാരണക്കാരായ ജനങ്ങളുടെ മുഖവും മനസ്സും പ്രതിഫലിക്കുകയും വേണം. വികസനമെന്നാല്‍ എല്ലാ കുടുംബങ്ങളിലും സന്തോഷം പകരുന്നതായിരിക്കണം. ജനങ്ങളുമായി ചർച്ച ചെയ്താണ് വികസനം നടപ്പാക്കുന്നത്. കേരളത്തിൽ വികസനങ്ങളുടെ ഘോഷയാത്ര സൃഷ്ടിച്ചത് കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണ്. സമസ്ത മേഖലകളിലും കേരളമോഡൽ ഇടതുപക്ഷം നടപ്പാക്കി. പതിറ്റാണ്ടുകൾ കഴിഞ്ഞുള്ള ജനങ്ങളെ കണ്ടുകൊണ്ടാണ് വികസനം നടപ്പാക്കേണ്ടത്. ആരേയും പുറംതള്ളുന്നതല്ല വികസനം. ടി വി തോമസും നടപ്പാക്കിയത് അത്തരം പദ്ധതികളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശ്വാസത്തിന്റേയും മതത്തിന്റേയും പേരുപറഞ്ഞ് സംഘപരിവാർ ജനാധിപത്യത്തെ പോലും അപഹരിക്കുകയാണ്. കുത്തകകൾക്ക് ഒത്താശ ചെയ്യുന്ന നിയമങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാരിന് ജനങ്ങളോടല്ല പ്രതിബദ്ധത. അഞ്ച് തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുത്തനെ വർദ്ധിപ്പിച്ചു. സാധാരണക്കാർ ദുരിതത്തിലായാലും കോർപ്പറേറ്റുകൾക്ക് ഒന്നും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് കേന്ദ്ര ഭരണാധികാരികൾ എന്നും അദ്ദേഹം പറഞ്ഞു. വി പി ചിദംബരൻ അധ്യക്ഷനായി. ഇ കെ ജയൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ അഞ്ചലോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജോയിക്കുട്ടി ജോസ്, ദീപ്തി അജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി പി ജ്യോതിസ്, വി മോഹൻദാസ്, നേതാക്കളായ ആർ അനിൽകുമാർ, പി പി ഗീത, ബി നസീർ തുടങ്ങിയവർ പങ്കെടുത്തു.
English Summary: Development must be implemented through far-sighted plans: Minister P Prasad
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.