22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 12, 2024
October 31, 2024
October 30, 2024
October 27, 2024
October 7, 2024
October 1, 2024
October 1, 2024
September 19, 2024
September 4, 2024
September 4, 2024

എന്‍ എച്ച് – 66 ന്‍റെ വികസനം മലയാളിയുടെ ചിരകാല സ്വപ്നം: മന്ത്രി പി എ മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
July 30, 2022 12:22 pm

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന എന്‍ എച്ച് – 66 ന്‍റെ വികസനമെന്ന മലയാളിയുടെ ചിരകാല സ്വപ്നം പൂവണിയുന്നു . എല്‍ഡിഎഫ് സർക്കാരിന്‍റെ ഇച്ഛാശക്തിയാണ് എല്ലാ പ്രതിസന്ധികളെയും തട്ടിമാറ്റി മുന്നോട്ട് കുതിക്കുന്നതിന് കാരണമായത് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ രൂപം

” കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന എന്‍ എച്ച് – 66 ന്‍റെ വികസനം മലയാളിയുടെ ചിരകാല സ്വപ്നമാണ്. എല്‍ഡിഎഫ് സർക്കാരിന്‍റെ ഇച്ഛാശക്തിയാണ് ഈ പദ്ധതി എല്ലാ പ്രതിസന്ധികളെയും തട്ടിമാറ്റി മുന്നോട്ട് കുതിക്കുന്നതിന് കാരണമായത്. ഭൂമി ഏറ്റടുക്കലിന്‍റെ 25% സംസ്ഥാന സർക്കാർ വഹിച്ചതും, ദേശീയപാതാ അതോറിറ്റിയുമായി ചേർന്ന് നിന്ന് കൊണ്ട് പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്ന തുടർച്ചയായ പ്രവൃത്തി പരിശോധനയും നമ്മുടെ ചിരകാല സ്വപ്ന സാഫല്യത്തിലേക്ക് എത്തിക്കുകയാണ്.

കാസര്‍ഗോ‍‍ഡ് ജില്ലയിലെ പ്രവൃത്തി അതിവേഗതയിലാണ് പുരോഗമിക്കുന്നത്. 39 കിലോ മീറ്ററുള്ള തലപ്പാടി- ചെങ്ങള, 37.26 കിലോ മീറ്ററുള്ള ചെങ്ങള- നീലേശ്വരം എന്നീ സ്ട്രെച്ചുകളിലാണ് ദേശീയ പാതാ നവീകരണം പ്രധാനമായും നടക്കുന്നത്. പ്രവൃത്തി പുരോഗമിക്കുന്ന നീലേശ്വരം- തളിപ്പറമ്പ് സ്ട്രെച്ചിലെ കുറച്ച് ഭാഗവും കാസര്‍ഗോഡ് ജില്ലയില്‍ ഉള്‍പ്പെടുന്നു. നീലേശ്വരം റെയില്‍വെ മേല്‍പ്പാലത്തിന്‍റെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി കഴിഞ്ഞു.

കാസര്‍ഗോഡ് ജില്ലയിലെ ദേശീയ പാതാ വികസനപ്രവൃത്തി അവലോകനയോഗങ്ങള്‍ മാസത്തിൽ ഒന്നിൽ കുറയാതെ മന്ത്രിയുടെ നേതൃത്വത്തിലുള്ള പിഡബ്ല്യുഡി മിഷൻ ടീം ചേര്‍ന്ന് കൃത്യമായി വിലയിരുത്തുന്നുണ്ട്. ഇതിനു പുറമെ ദേശീയപാതാ അതോറിറ്റിയുമായി ചേരുന്ന യോഗങ്ങളില്‍ ഓരോ സ്ട്രെച്ചിന്‍റെയും പ്രവൃത്തി അവലോകനം നടത്തുന്നുണ്ട്. പ്രതിബന്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാനുള്ള പ്രത്യേക ഇടപെടലും നടത്തിവരുന്നു. കാസര്‍ഗോഡിന്‍റെ പൊതുവികസനത്തില്‍ വലിയ മുന്നേറ്റമാകും ദേശീയപാതാ വികസനം സാധ്യമാക്കുക “

Eng­lish Summary:Development of NH-66 is the eter­nal dream of Malay­ali: Min­is­ter PA Muham­mad Riaz with post
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.