സംസ്ഥാനത്ത് വികസനത്തിന് പുതിയ ഊന്നൽ നൽകുന്ന കിഫ്‌ബിയിലൂടെ ചടയമംഗലം മണ്ഡലത്തിൽ പൂർത്തിയാകുന്നത് ഒട്ടേറെ പദ്ധതികൾ. കേരളത്തിന്റെ അടിതട്ട് മുതൽ വികസനം എത്തിക്കുന്ന പദ്ധതിയാണ് കിഫ്ബിയെന്ന് ചടയമംഗലത്തെ പ്രതിനിധീകരിക്കുന്ന മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ചടയമംഗലം പുതിയ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായി 11.75 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. സബ് രജിസ്ട്രാർ ഓഫീസിനായി 8.20 കോടിയാണ് മന്ത്രി അനുവദിച്ചത്.
കടക്കൽ മാർക്കറ്റ് പുതുക്കി പണിയുന്നതിനായി 3.73 കോടി കിഫ്ബി നൽകിയുട്ടുണ്ടെന്നും നിർമാണം ആരംഭിച്ചെന്നും ചിഞ്ചു റാണി പറയുന്നു. അമ്പലംകുന്ന് റോഡ് വിള പോരയിടം റോഡ് വികസനത്തിന് എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ ഗവൺമെന്‍റ് സ്കൂളുകളുടെ വികസനത്തിനയും കെട്ടിട നിർമാണത്തിനുമായി ഓരോ കോടി വെച്ചും കുമ്മിൾ സർക്കാർ ഹൈ സ്കൾ കെട്ടിട നിർമാണത്തിന് മൂന്ന് കോടിയുമാണ് മാറ്റിയത്. കടക്കൽ യുപിസ്കൂളിനു, ജിഎച്ച്എസ്. തേവന്നൂർ, ജിഎച്.എസ്സ് കരുവന്നൂർ എന്നീ സ്കൂളുകൾക്കെല്ലാം മൂന്ന് കോടി വെച്ച് നൽകിയെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.