16 December 2025, Tuesday

Related news

December 15, 2025
December 12, 2025
December 7, 2025
December 7, 2025
December 1, 2025
December 1, 2025
November 27, 2025
November 26, 2025
November 23, 2025
November 21, 2025

ദക്ഷിണേന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ മലയാളി താരം’ ദേവിക സതീഷ്’ മലയാളത്തിലെ നായികാ നിരയിലേക്ക്

പി.ആർ.സുമേരൻ.
കൊച്ചി
July 16, 2023 11:01 pm

തെലുങ്ക്, തമിഴ് സിനിമകളില്‍ നായികയായി തിളങ്ങിയ മലയാളി താരം ‘ദേവിക സതീഷ്’ ആദ്യമായി മലയാളത്തില്‍ നായികയാവുന്നു. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിനെ നായകനാക്കി സംവിധായകൻ വിന്‍സന്‍ സില്‍വ ഒരുക്കുന്ന ‘കുമ്മാട്ടിക്കളിയിലൂടെയാണ് ദേവിക സതീഷ് മലയാളത്തിലെ മുന്‍നിര നായിക നിരയിലേക്ക് എത്തുന്നത്. തമിഴിലെയും തെലുങ്കിലെയും പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിച്ച ദേവികയുടെ അഞ്ചാമത്തെ ചിത്രമാണ് കുമ്മാട്ടിക്കളി. സമുദ്രക്കനി, ശരത്കുമാര്‍, പവൻകല്ല്യൺ, സായ് തരം തേജ്, രോഹിണി തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമാണ് മറ്റ് ഭാഷാ ചിത്രങ്ങളില്‍ ദേവിക ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തത്.

തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് ദേവിക അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. വളരെ യാദൃശ്ചികമായിട്ടാണ് സിനിമാ രംഗത്തേക്ക് എത്തിയതെന്ന് ദേവിക പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ച ആക്രോബാറ്റിക്ക് വീ ഡിയോയിലൂടെ ഒരു കാറിൽ കയറുന്ന സാഹസികമായ വീഡിയോ വൈറലായതിനെ തുടർന്നാണ് തമിഴ് സിനിമയില്‍ ആദ്യമായി ദേവികയ്ക്ക് അവസരം ലഭിച്ചത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളിലേക്കുള്ള ഓഫറുകളും ലഭിച്ചു. രാജ്യത്തെ ശ്രദ്ധേയരായ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിരുന്നു. പുതുമുഖമായിരുന്നിട്ടും ഇവരെല്ലാം തന്നെ വളരെ സ്നേഹവും കരുതലും പ്രകടിപ്പിക്കാറുണ്ടെന്നും ദേവിക പറയുന്നു.തമിഴ് ചിത്രമായ ‘ഇമോജി‘യിലെ അഭിനയത്തിന് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. തമിഴ്നാട്ടിൽ ആരാധകർ ആശംസകൾ പറഞ്ഞിരുന്നുവെന്ന് ദേവിക പറഞ്ഞു. 

കുമ്മാട്ടിക്കളിയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. മലയാളത്തിലെ ചില ചിത്രങ്ങളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ടെന്നും ദേവിക സൂചിപ്പിച്ചു. പഠനത്തിന് ഏറെ പ്രാധാന്യം കൊടുക്കണമെന്നാണ് അച്ഛനും അമ്മയും പറയുന്നത്. എങ്കിലും എന്‍റെ കലാ അഭിരുചിയെ ഏറെ പ്രോത്സാഹിപ്പിക്കുന്നതും അച്ഛനും അമ്മയുമാണ്. ഏത് കല പഠിക്കുന്നതിനോടൊപ്പവും മികച്ച വിദ്യാഭ്യാസവും കരിയറിനെ സുരക്ഷിതമാക്കുന്ന ഒരു ജോലിയും അനിവാര്യമാണെന്നും താരം പറയുന്നു. മലപ്പുറം സ്വദേശിനിയായ ദേവിക പഠനത്തിന്‍റെ ആവശ്യത്തിനായി ഇപ്പോള്‍ കൊച്ചിയിലാണ് താമസം. തേവര എസ് എച്ച് കോളേജില്‍ ബി എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍റ് ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയാണ്. ബിസിനസ്കാരനായ സതീഷ് കുമാറാണ് അച്ഛന്‍. അമ്മ മഞ്ജുഷ. വിഷ്ണു സതീഷാണ് സഹോദരന്‍.
പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ദേവിക നായികയാവുന്ന കുമ്മാട്ടിക്കളി.

Eng­lish Summary:Devika Satish, the Malay­alee star who shone in South Indi­an films, has entered the ranks of Malay­alam heroines
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.