എയർ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് നടപടി. ഇത് രണ്ടാം തവണയാണ് എയർ ഇന്ത്യക്ക് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാട്ടി പിഴയിടുന്നത്.
ഡൽഹി, കൊച്ചി, ബംഗളൂരു വിമാനത്താവളങ്ങളിൽ ഡിജിസിഎ പരിശോധന നടത്തിയിരുന്നു. സിവിൽ ഏവിയേഷൻ റിക്വയർമെന്‍റ് (സിഎആർ) മാനദണ്ഡങ്ങൾ എയർ ഇന്ത്യ പാലിക്കുന്നില്ലെന്ന് കാണിച്ച് കമ്പനിക്ക് നവംബർ മൂന്നിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പിഴ.
കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിൽ, എയർ ഇന്ത്യ സിഎആർ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു. വിമാനം വൈകുന്ന സമയങ്ങളില്‍ യാത്രക്കാർക്ക് ഹോട്ടൽ സൗകര്യം ഒരുക്കുന്നതിലെ വീഴ്ച, ഗ്രൗണ്ട് സ്റ്റാഫിന് കൃത്യമായ പരിശീലനം നൽകുന്നതിലെ പോരായ്മ, ഇന്‍റർനാഷണൽ ബിസിനസ് ക്ലാസിലെ യാത്രക്കാർക്ക് സേവനത്തിലെ വീഴ്ചക്ക് നഷ്ടപരിഹാരം നൽകുന്നതിലുണ്ടാകുന്ന താമസം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഴയീടാക്കിയത്.
English Summary:DGCA has fined Air India 10 lakhs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.