ലോകത്തിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനര്‍നിര്‍മ്മാണ കരാര്‍ അഡാനി കമ്പനിക്ക് നല്‍കിയത് വഴിവിട്ട നീക്കങ്ങളിലുടെ. പദ്ധതിയുടെ കാതലായ ഭാഗത്ത് വെട്ടിത്തിരുത്തല്‍ വരുത്തിയാണ് അഡാനി കമ്പനിക്ക് മഹാരാഷ്ട്ര അര്‍ബന്‍ ഡവലപ്മെന്റ് വിഭാഗം കരാര്‍ നല്‍കിയതെന്ന് വിവരങ്ങള്‍ പുറത്തുവന്നു. 2018 ല്‍ 2,131 കോടി രൂപ വകയിരുത്തിയ ധാരാവി പ്രോജക്ട്, 2022ല്‍ അഡാനിക്ക് തുക 5,069 കോടിയായി വര്‍ധിച്ചു. കുറഞ്ഞ കരാര്‍ തുക രേഖപ്പെടുത്തിയ കമ്പനിയെ ഒഴിവാക്കിയാണ് 2,938 കോടി രൂപ അധികം നല്‍കി അഡാനിക്ക് കരാര്‍ അനുവദിച്ചത്.
ചട്ടങ്ങളില്‍ ഇളവ് വരുത്തി എംയുഡിഡി ഉദ്യോഗസ്ഥര്‍ കരാര്‍ അഡാനിക്ക് അനുകൂലമായി മാറ്റിയെഴുതുകയായിരുന്നു.
ധാരാവി റിയല്‍ എസ്റ്റേറ്റ് ട്രാന്‍സറബിള്‍ ഡവലപ്മെന്റ് റൈറ്റ്സ് (ടിഡിആര്‍ ) നിയമം അനുസരിച്ച് അഡാനി പുനര്‍നിര്‍മ്മിക്കുന്ന 40 ശതമാനം ഭവനങ്ങളും മുംബൈയിലെ നിര്‍മ്മാണ കമ്പനികള്‍ (മുംബൈ ബില്‍ഡേഴ്സ് ) നിര്‍ബന്ധമായും വാങ്ങണമെന്ന വ്യവസ്ഥയും കരാറിന്റെ ഭാഗമാക്കി. ഇതുവഴി കോടിക്കണക്കിന് രൂപയാണ് അഡാനി കമ്പനിയിലേയ്ക്ക് ഒഴുകിയെത്തുക. വ്യവസ്ഥയുടെ ഫലമായി മുംബൈയില്‍ ഭവനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിക്കും. ഇതിന്റെ പ്രയോജനവും അഡാനി കമ്പനിക്കാകും ലഭിക്കുക.
ധാരാവി പുനര്‍നിര്‍മ്മാണ കരാര്‍ അഡാനിക്ക് ക്രമഹരിതമായി അനുവദിച്ച വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ആവശ്യപ്പെട്ടു. മോഡി-അഡാനി അവിശുദ്ധ കൂട്ടുകെട്ട് വഴിയാണ് കുറഞ്ഞ തുകയുടെ കമ്പനിയെ ഒഴിവാക്കി കരാര്‍ അഡാനിക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കരാറില്‍ വെള്ളംചേര്‍ത്ത് അഡാനി കമ്പനിക്ക് ലഭിക്കാന്‍ അവസരം സൃഷ്ടിച്ച വ്യക്തികള്‍ നരേന്ദ്ര മോഡിയുടെ ആഗ്രഹം സഫലീകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: Dharavi Redevelopment Project
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.