22 December 2024, Sunday
KSFE Galaxy Chits Banner 2

ധീരജ് കൊലപാതകം: ഒരാൾ കൂടി കീഴടങ്ങി

Janayugom Webdesk
ഇ​ടു​ക്കി
January 16, 2022 3:06 pm

തൊടുപുഴ: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാലാം പ്രതിയായ കമ്പിളികണ്ടം തെള്ളിത്തോട് നാണിക്കുന്നേൽ നിതിൻ ലൂക്കോസ്(22) കീഴടങ്ങി. കെഎസ്‌യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ നിതിൻ മുരിക്കാശേരി പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്തംഗവുമായ സോയിമോൻ സണ്ണിയാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരിൽ ഇനി പിടിയിലാകാനുള്ളത്. കേസിലെ ഒന്നാംപ്രതി യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ, കെഎസ്‌യു ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്ട്, യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജസിൻ ജോയി എന്നിവരാണ് നേരത്തെ കേസുമായി ബന്ധപ്പെട്ട് പിടിയിലായത്.

Eng­lish sum­ma­ry; Deer­aj mur­der followup
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.