3 March 2026, Tuesday

Related news

March 2, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026

പഠിച്ചില്ല; റീല്‍സ് കണ്ടതിന് അച്ഛൻ മകനെ തലയ്ക്കടിച്ച് കൊ ലപ്പെടുത്തി

Janayugom Webdesk
ബംഗളൂരു
November 16, 2024 7:17 pm

ബെംഗളുരുവിൽ റീല്‍സ് കണ്ടതിന് മകനെ അച്ഛൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് ഈ ദാരുണ സംഭവം. അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് 14 വയസുകാരന്‍ തേജസാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

പഠിക്കാൻ മടിച്ച് മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മർദിച്ചത്. മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ ഫോണില്‍ കളിച്ചു കൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് തലയ്ക്ക് അടിച്ച കൊലപ്പെടുത്തുകയായിരുന്നു.

ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാൽ മൊബൈല്‍ ഫോണില്‍ മകൻ റീല് കണ്ടുകൊണ്ടിരിക്കുന്നത് രവികുമാറിനെ പ്രകോപിതനാക്കി. തുടർന്നാണ് മകനെ രവികുമാർ ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.