17 December 2025, Wednesday

Related news

October 20, 2025
October 13, 2025
October 10, 2025
October 8, 2025
October 7, 2025
October 5, 2025
October 4, 2025
September 26, 2025
September 24, 2025
September 22, 2025

മുടി മുറിച്ചത് ഇഷ്ടപ്പെട്ടില്ല: 13കാരന്‍ കെട്ടിടത്തിന്റെ 16-ാം നിലയില്‍ നിന്ന് ചാടി മരിച്ചു

Janayugom Webdesk
മുംബൈ
April 6, 2023 12:49 pm

മുടിമുറിച്ചത് ഇഷ്ടപ്പെടാത്തതില്‍ കോപാാകുലനായ 13 കാരന്‍ കെട്ടിടത്തിന്റെ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഭയന്ദറിലാണ് സംഭവം. 16ാം നിലയിലെ ബാത്ത്റൂം ജനാലയിൽ നിന്നാണ് കുട്ടി ചാടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ശത്രുഘ്നൻ പതക്കാണ് മരിച്ചത്. രാത്രി 11.30 ഓടെ ന്യൂ ഗോൾഡൻ നെസ്റ്റിലെ സോനം ഇന്ദ്രപ്രസ്ഥ് കെട്ടിടത്തിന്റെ കോമ്പൗണ്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ബന്ധുവാണ് കുട്ടിയെ മുടിവെട്ടാൻ കൊണ്ടുപോയതെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു. 

മുടി മുറിച്ചതിൽ ശത്രുഘ്‌നൻ അസ്വസ്ഥനായിരുന്നു. മാതാപിതാക്കളും രണ്ട് മൂത്ത സഹോദരിമാരും സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി അസ്വസ്ഥനായിരുന്നു. രാത്രി 11.30 ഓടെ വീട്ടുകാർ ഉറങ്ങാൻ പോയപ്പോൾ ബാത്ത്റൂമിൽ പോയി ഗ്രില്ലില്ലാത്ത ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു കുട്ടിയെന്നാണ് പ്രാഥമിക നിഗമനം.

വീഴ്ചയുടെ ശബ്ദം കേട്ട സുരക്ഷാ ജീവനക്കാര്‍ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നവഘർ പോലീസ് അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്യുകയും കേസിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: Did­n’t like hair­cut: 13-year-old jumps to death from 16th floor of building

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.