26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 18, 2025
February 17, 2025
January 15, 2025
December 24, 2024
December 11, 2024
December 4, 2024
November 20, 2024
November 8, 2024
November 1, 2024
September 3, 2024

പിറന്നാൾ ആഘോഷിക്കാൻ ദുബായില്‍ കൊണ്ടുപോയില്ല; ഭാര്യ ഭർത്താവിനെ അടിച്ചുക്കൊ ന്നു

Janayugom Webdesk
മുംബൈ
November 25, 2023 3:07 pm

മഹാരാഷ്ട്രയിലെ പൂനെയിൽ ഭർത്താവിനെ ഭാര്യ അടിച്ച് കൊലപ്പെടുത്തി. പിറന്നാൾ ആഘോഷിക്കാൻ ദുബായിലേക്ക് കൊണ്ട് പോകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഭാര്യയുടെ പ്രതികാര നടപടി. സംഭവത്തിൽ ഭാര്യയായ രേണുകയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. പൂനെ വാൻവാഡിയിൽ താമസിക്കുന്ന കൺസ്ട്രക്ഷൻ ബിസിനസുകാരനായ നിഖിൽ ഖന്നയേയാണ് രേണുക അടിച്ച് കൊലപ്പെടുത്തിയത്.

ജന്മദിനം ആഘോഷിക്കാൻ ഭർത്താവ് ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടർന്നാണ് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ രേണുക നിഖിലിന്റെ മൂക്കിന് ഇടിക്കുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ നിഖിലിന്റെ ചില പല്ലുകളും പൊട്ടിയിട്ടുണ്ട്. നിഖിൽ അബോധാവസ്ഥയിലാവുകയും ചെയ്തു. അതേസമയം മരണകാരണം രക്തസ്രാവമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് രേണുകയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Eng­lish Summary:Didn’t take him to Dubai to cel­e­brate his birth­day; Wife beats husband
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.