കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സര ചിത്രം തെളിയാനിരിക്കെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും രംഗത്ത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചു. മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം വൈകിട്ട് ഇതിന്റെ ഉത്തരം അറിയാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂർ എം പിയും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. നേരത്തെ അധ്യക്ഷനാകാനില്ലെന്ന് പറഞ്ഞിരുന്ന ഗെലോട്ട് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് ഇന്നലെ വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്നാണ് ആഗ്രഹമെങ്കിലും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് അശോക് ഗെലോട്ട് പറഞ്ഞത്. കഴിഞ്ഞ 40 വർഷത്തിനിടെ പാർട്ടി ഒരുപാട് കാര്യങ്ങൾ തനിക്ക് തന്നു. അതുകൊണ്ടുതന്നെ ഒരു പദവിയും തനിക്ക് പ്രധാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലുള്ള രാഹുൽ ഗാന്ധിയെ കാണാനായി നാളെ ഗെലോട്ട് കൊച്ചിയിലെത്തും.
അതിനിടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ശശി തരൂർ എഐസിസി ആസ്ഥാനത്തെത്തി വോട്ടർ പട്ടിക പരിശോധിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദൻ മിസ്ത്രിയുമായി തരൂർ കൂടിക്കാഴ്ച നടത്തി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാകട്ടെ ഡൽഹിയിൽ തുടരുകയാണ്. ഇന്ന് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറങ്ങും.
English Summary: Digvijay Singh is also in the running to become Congress president
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.