22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 23, 2024
November 22, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024

പ്രണയവും പ്രതികാരവുമായി ‘ദിൽ’ വരുന്നു

ചിത്രീകരണം ഉടൻ തുടങ്ങും
Janayugom Webdesk
കൊച്ചി
November 1, 2023 12:01 pm

മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി യുവ സംവിധായകൻ അക്ഷയ് അജിത് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദിൽ’ അണിയറയിൽ ഒരുങ്ങുന്നു. പുതു തലമുറയുടെ പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കൊച്ചിയിലെ അറിയപ്പെടുന്ന ഒരു ഇവൻ്റ് മാനേജ് മെന്റ് കമ്പനിയുടെ സാരഥി യാണ് ഇഷാൻ, സഹായിയായി പ്രിയ സുഹൃത്തായ മനു, ഇവർ പരിചയപെടുന്ന ഡെൽന എന്ന മോഡലുമായി ഇഷാൻ പ്രണയത്തിലാകുന്നു, ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ലെന, ആ യുവതി ഇവരുടെ ജീവിതത്തിലും പ്രണയത്തിലും ഉണ്ടാക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നതെന്ന് സംവിധായകൻ അക്ഷയ് അജിത്ത് പറഞ്ഞു. 

പ്രണയവും, പ്രതികാരവും തന്നെയാണ് ചിത്രത്തിൻ്റെ കഥാസാരം. സാധാരണ ജീവിതത്തിലെ അസാധാരണ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.ഏറെ പുതുമയോടെ പ്രണയം ഈ ചിത്രം ഒപ്പിയെടുക്കുന്നു. മലയാളത്തിലെ പ്രശസ്തരായ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൊച്ചിയിലും, ബാംഗ്ലൂരുമായി ചിത്രം ഉടൻ ചി ത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Eng­lish Summary:‘Dil’ comes with love and revenge
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.