അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ക്രൈംബ്രാഞ്ച് നോട്ടീസിന് ദിലീപ് മറുപടി നല്‍കി. ഫോണ്‍ ഫോറന്‍സിക് വിദഗ്ധന് കൈമാറിയെന്നും ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കുന്നതിനാണ് ഫോണ്‍ നല്‍കിയതെന്നും ദിലീപ് അറിയിച്ചു. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കും, അതിനു ശേഷം കോടതിയില്‍ സമര്‍പ്പിക്കാമെന്ന് ദിലീപ് മറുപടി നല്‍കി. ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് നിയമപരമല്ലെന്നും. കേസുമായി ബന്ധപ്പെട്ട ഫോണുകള്‍ നേരത്തെ ഹാജരാക്കിയതാണെന്നും ദിലീപ് പറഞ്ഞു.
English Summary : Dileep hand over his phone to crime branch
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.