19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 12, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 8, 2024
December 7, 2024
December 6, 2024
December 5, 2024

ഏത് പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാർ അപ്പോള്‍ തന്നെ കൊണ്ടുപോകും: തന്റെ അവസ്ഥയെക്കുറിച്ച് ദിലീപ്

Janayugom Webdesk
കൊച്ചി
September 29, 2022 12:15 pm

മൊബൈല്‍ ഫോണ്‍ കയ്യില്‍ വയ്ക്കാൻ കഴിയാത്ത അവസ്ഥയെക്കുറിച്ച് നടൻ ദിലീപ്. താൻ ഏത് പുതിയ ഫോണ്‍ വാങ്ങിയാലും പൊലീസുകാര്‍ വാങ്ങിക്കൊണ്ടുപോകുന്ന അവസ്ഥയാണെന്ന് ദിലീപ് പറയുന്നു. കൊച്ചിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദിലീപ്. സംവിധായകൻ അരുൺ ​ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, സാനിയ അയ്യപ്പൻ എന്നിവരും വേദിയിലുണ്ടായിരുന്നു.

പല മൊബൈൽ കമ്പനിക്കാരും പുതിയ ഫോൺ ഇറങ്ങിയാൽ തന്നെയാണ് വിളിക്കുന്നത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്നയാളായി മാറിയിരിക്കുകയാണ് താൻ. കാരണം ഏത് ഫോൺ വാങ്ങിയാലും അപ്പോൾ പൊലീസുകാർ വാങ്ങിക്കൊണ്ടുപോവും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രോ തന്നിരുന്നു. അതും കയ്യിൽ നിന്ന് പോയി. ഇത്തവണ 14 പ്രോ തരാമെന്നൊക്കെയാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാർത്ഥനയിലാണ് താനെന്നും ദിലീപ് പറഞ്ഞു.

Eng­lish Sum­ma­ry: Dileep said his all mobile phones are in police custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.