നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശേഖരിച്ച തെളിവുകളുടെ പിന്‍ബലത്തിലാണ് കേസുമായി ബന്ധപ്പെട്ട് നടനെ വീണ്ടും വിളിച്ചുവരുത്തുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ഇത് ദിലീപ് വീട്ടിൽവച്ച് കണ്ടുവെന്നുമാണ് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുള്ളത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള പ്രധാനലക്ഷ്യം.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ആദ്യമായാണ് ദിലീപിനെ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ പരിഗണിച്ച് അന്വേഷണ സംഘം ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണത്തിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു കോടതി നിർദേശം.
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിനുള്ള പങ്കിൽ കൂടുതൽ വിവരങ്ങൾ ഇപ്പോഴത്തെ അന്വേഷണത്തിൽ ലഭിച്ചെന്നാണ് പ്രത്യേക സംഘം നൽകുന്ന സൂചന. ദിലീപിന്റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടും ചോദ്യം ചെയ്യലിൽ നിർണായകമാകും. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നെന്ന ആരോപണത്തിലും ദിലീപിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടും. ഏപ്രിൽ 15ന് മുൻപ് തുടരന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്. നേരത്തേ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ കസ്റ്റഡിയിലെടുക്കാതെ ദിലീപിനെയും കൂട്ടുപ്രതികളെയും മൂന്നു ദിവസം ചോദ്യം ചെയ്തിരുന്നു.
English Summary:Dileep will be questioned again today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.