22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 16, 2024
February 21, 2024
November 28, 2023
February 17, 2023
February 3, 2023
November 10, 2022
November 9, 2022
November 3, 2022

‘ദിലീപിനെ പൂട്ടണം’: വ്യാജഗ്രൂപ്പിലെ മെസേജുകള്‍ ദിലീപിന്റെ ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍

Janayugom Webdesk
July 16, 2022 9:23 pm

കൊച്ചിയിൽ ആക്രമിക്കപ്പെട്ട അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചവരെ അപകീർത്തപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാട്സാപ്പ് ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ടുകൾ പുറത്ത്. മാധ്യമ പ്രവർത്തകർ, ചലച്ചിത്ര പ്രവർത്തകർ എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയാണ് വ്യാജ മെസേജുകൾ നിർമ്മിച്ചിരിക്കുന്നത്. ഇവയുടെ സ്ക്രീൻ ഷോട്ടുകൾ ദിലീപ് ആരാധകർക്കിടയിൽ പ്രചരിപ്പിക്കാനാണ് നിർമ്മിച്ചതെന്നാണ് സൂചന. വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐപിഎസ്, ലിബർട്ടി ബഷീർ, മഞ്ചു വാര്യർ, പ്രമോദ് രാമൻ, വേണു, ടി ബി മിനി എന്നിവരുടെ പേരിലാണ് വാട്സ്ആപ്പ് ചാറ്റുകൾ ഉണ്ടാക്കിയത്.
ഷോൺ ജോർജ് എന്നയാളുടെ ഫോണിൽ നിന്നും വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് സ്ക്രീൻ ഷോട്ടുകൾ. ‘ദിലീപിനെ പൂട്ടണം’ എന്നു പേരിട്ടിരിക്കുന്ന ഗ്രൂപ്പ് നിർമ്മിച്ചത് ആരാണെന്ന് വ്യക്തമല്ല. എന്നാൽ പിആർ ടീം 2017ലാണ് ഗ്രൂപ്പ് നിർമ്മിച്ചതെന്ന് സൂചനയുണ്ട്. നേരത്തെ വാട്സാപ്പ് ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ടുകൾ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ചതാണെന്ന് ആലപ്പി അഷ്റഫ് വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഇക്കാര്യം അദ്ദേഹത്തോട് സ്ഥിരീകരിച്ചെന്നും വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പേരുകൾ മനപൂർവം മലയാളത്തിലാണ് സേവ് ചെയ്തിരിക്കുന്നത്. അതേസമയം സിനിമാ, മാധ്യമ രംഗത്തെ പ്രമുഖരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ പേര് വ്യാജമായി ഉൾപ്പെടുത്തി ‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെതിരെ അപകീർത്തി കേസ് എടുക്കണമെന്ന് സംവിധായകനും നിർമ്മാതാവുമായ ആലപ്പി അഷ്റഫ്. ഇദ്ദേഹത്തിന്റെ പേര് ഉൾപ്പെടെ പ്രസ്തുത ഗ്രൂപ്പിൽ ഉണ്ട്. ഇന്നലെ ആലുവാ ക്രൈംബ്രാഞ്ചിൽ നിന്നും ഇതേക്കുറിച്ച് ചോദിക്കാൻ ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രൻ വിളിപ്പിച്ചപ്പോഴാണ് ഇങ്ങനെ ഒരു വ്യാജ ഗ്രൂപ്പിനെ കുറിച്ച് അറിയുന്നതെന്ന് ആലപ്പി അഷ്റഫ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. 

Eng­lish Summary:‘Dileepine Poot­tanam’; Fake group mes­sages to spread among Dileep­’s fans

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.