24 January 2026, Saturday

Related news

January 23, 2026
January 15, 2026
January 15, 2026
January 9, 2026
December 23, 2025
December 15, 2025
December 9, 2025
December 8, 2025
December 8, 2025
December 6, 2025

ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപ് ചിത്രം ഭ.ഭ.ബ

വിനീത് ശ്രീനിവാസൻ ‚ധ്യാൻ ശ്രീനിവാസൻ മുഖ്യവേഷങ്ങളിൽ
Janayugom Webdesk
October 27, 2023 7:08 pm

ദിലീപിന്റെ ജൻമദിനത്തിൽ ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അനൗൺസ് ചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ. നവാഗതനായ ധനഞ്ജയ് ശങ്കർ ഈ ചിത്രം സംവിധാനം ചെയ്യുന്നു. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാന രംഗത്തു പ്രവർത്തിച്ചു പോരുകയാണ് ധനഞ്ജയ്. പേരു കേൾക്കുമ്പോഴുള്ള കൗതുകം പോലെ തന്നെ മാസ് ഫൺ ആക്ഷൻ അഡ്വഞ്ചർമാഡ്നെസ് സിനിമയായിരിക്കുമിത്. അതു കൊണ്ടു തന്നെ ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങളിലേ
ക്കൊന്നും അധികം കടക്കുന്നില്ല.

വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ദിലീപും,വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധ്യാൻ ശ്രീനിവാസനും മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവർക്കു പുറമേ മലയാളത്തിലെയും തമിഴിലെയും പ്രമുഖരായ നിരവധി താരങ്ങളും അണിനിരക്കുന്നു. ഫാഹിം സഫറും നടി നൂറിൻ ഷെറീഫുമാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്. ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകരുകയും അഭിനേതാക്കളുടേയുംനിർണ്ണയം പൂർത്തിയായി വരുന്നു. കോ പ്രൊഡ്യൂസേർസ്. വി സി പ്രവീൺ ബൈജു ഗോപാലൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി. പുതുവർഷത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പ്രധാനമായും പൊള്ളാച്ചി കേന്ദ്രീകരിച്ചാണു നടക്കുന്നത്. വാഴൂർ ജോസ്. ഫോട്ടോ ബിജിത്ത് ധർമ്മടം.

Eng­lish Summary;Dileep’s film is under the ban­ner of Goku­lam Movies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.