17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 8, 2025
April 7, 2025
April 7, 2025
April 4, 2025
April 4, 2025
April 4, 2025
April 3, 2025
April 2, 2025

ദിലീപിന്റെ ശബരിമലയിലെ വിഐപി ദർശനമെന്ന് കോടതി

Janayugom Webdesk
കൊച്ചി
December 7, 2024 1:02 pm

ശബരിമലയിലെ ദിലീപിൻറെ സന്ദർശനത്തിൽ വിമർശനം തുടർന്ന് കോടതി. ശ്രീകോവിലിന് മുമ്പിൽ നിന്നാൽ മറ്റുള്ളവരുടെ ദർശനം തടസ്സപ്പെടുമെന്നും
സോപാനത്തിനു മുമ്പിൽ കുട്ടികൾക്ക് ശരിയായ ദർശനം സാധ്യമാകണമെന്നും ഇത്തരം പ്രവർത്തികൾ അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ദിലീപ് ദർശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പെൻഡ്രൈവിൽ നൽകാനും കോടതി നിർദേശിച്ചു. തിങ്കളാഴ്ച വീണ്ടും കേസ് കോടതി പരിഗണിക്കും.

സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെ ക്യൂവില്‍ നിർത്തി ദിലീപിനും സംഘത്തിനും വിഐപി ദർശനം ഒരുക്കിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത്. പൊലീസ് അകമ്പടിയോടെ ഇവർ എങ്ങനെയാണ് ദര്‍ശനത്തിനെത്തുന്നത് എന്നും എത്രപേരാണ് വിഐപി ദര്‍ശനത്തിനായി നിരന്നു നിന്നത് എന്നും കോടതി ചോദിച്ചു.

ഈ സമയത്ത് മറ്റുള്ളവരുടെ ദര്‍ശനം മുടങ്ങി. അവരെ തടഞ്ഞത് എന്തിനാണെന്നും ദര്‍ശനം ലഭിക്കാതെ മടങ്ങിയവര്‍ ആരോട് പരാതി പറയുമെന്നു ഹൈക്കോടതി ചോദിച്ചു. ഹരിവരാസനം സമയത്ത് അവസാനം വരെ നില്‍ക്കുന്നത് ആര്‍ക്കുമുള്ള പ്രിവിലേജല്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് സംഭവം. എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കണം എന്നും കോടതി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.