27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 25, 2025
April 24, 2025
April 24, 2025
April 23, 2025
April 21, 2025
April 20, 2025
April 19, 2025
April 19, 2025
April 15, 2025

അനുറാം സംവിധാനം ചെയ്യുന്ന ‘മറുവശം’ 28 ന് തിയേറ്ററിലെത്തും

പി.ആർ.സുമേരൻ
കൊച്ചി
February 19, 2025 3:50 pm

സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മറുവശം’ 28ന് തിയേറ്ററിൽ റിലീസ് ചെയ്യും. ജയശങ്കർകാരി മുട്ടമാണ് ചിത്രത്തിലെ നായകൻ. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കര്‍ നായകനിരയിലേക്ക് എത്തുന്നത്. മറുവശം പ്രമേയം കൊണ്ട് വളരെ മികച്ച സിനിമയാണ്. പ്രേക്ഷകര്‍ സ്വീകരിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും ജയശങ്കര്‍ സൂചിപ്പിച്ചു.

പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് മറുവശം ശ്രദ്ധേയമായ ഒരു ചിത്രമായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി. രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെ യില്‍ ഫിലിം മാർക്കറ്റിൽ മറുവശം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അഥിതി മോഹൻ, അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി, ബോബൻ ആലുമ്മൂടൻ, ക്രിസ്സ് വേണുഗോപാൽ. ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ്. റോയ് തുടങ്ങിയവരാണ് താരങ്ങൾ. വിതരണ കമ്പനിയായ സൻഹ സ്റ്റുഡിയോസ് മറുവശം കേരളത്തിലെ തിയേറ്ററിലെത്തിക്കും.

ബാനർ — റാംസ് ഫിലിം ഫാക്ടറി. രചന, സംവിധാനം ‑അനുറാം. ഛായാഗ്രഹണം — മാർട്ടിൻ മാത്യു, ഗാനരചന ‑ആന്റണി പോൾ, സംഗീതം — അജയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര

പി.ആർ.ഒ- പി.ആർ.സുമേരൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.