22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 16, 2024
February 21, 2024
November 28, 2023
February 17, 2023
February 6, 2023
February 3, 2023
November 15, 2022
November 10, 2022

പൾസർ സുനി പല നടിമാരേയും പീഡിപ്പിച്ച വിവരം മൂടിവച്ചത് എന്തിന്, അന്ന് എവിടെ പോയി താങ്കളുടെ നീതിബോധം: ആർ ശ്രീലേഖക്കെതിരെ സംവിധായകൻ ആലപ്പി അഷറഫ്

Janayugom Webdesk
July 11, 2022 8:06 pm

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച മുൻ ജയിൽ ഡി ജി പി , ആർ ശ്രീലേഖക്കെതിരെ സംവിധായകൻ ആലപ്പി അഷറഫ് ഉന്നത സ്ഥാനത്തിരുന്ന ഒരാൾ വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ വെളിപ്പെടുത്തുന്ന ആളുടെ പ്രവർത്തികൾ ധാർമ്മികകമായിരിക്കണമെന്ന് അഷറഫ് ഫേസ്ബുക്കിൽ കുറിച്ചു. ജയിലിൽ പ്രതിക്കായ് സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. വേട്ടക്കാരന് വേണ്ടി മുതല കണ്ണീരൊഴുക്കി. പക്ഷേ , പൊതു സമൂഹത്തിന് മുന്നിൽ തകർന്ന ഹൃദയവുയുമായ് , നിരാലംബയായ് നിന്ന ആ സാധു പെൺകുട്ടിയെ ഒന്നാശ്വസിപ്പിക്കാൻ ഇവർക്ക് സമയം കിട്ടിയില്ല.
സ്ത്രീകളുടെ അന്തസ്സിന് വേണ്ടിയുള്ള പോരാട്ടമാണ് തന്റേതെന്ന് പറയുമ്പോഴും അവളെ ഒന്നു കാണുവാനോ സാന്ത്വനിപ്പിക്കുവാനോ ചെയ്യാത്ത ആൾക്ക് എവിടെയാണ് ധാർമ്മികത — അഷറഫ് ചോദിച്ചു. അമ്മ, മാഡത്തിനു നല്കിയ സ്വീകരണത്തിലെങ്കിലും അവൾക്ക് വേണ്ടി രണ്ടു വാക്ക് പറയാമായിരുന്നു. പൾസർ സുനി ഇതിന് മുൻപും പല നടിമാരേയും പീഡിപ്പിച്ച വിവരം, കാക്കിയിട്ടിരിക്കുമ്പോൾ താൻ അറിഞ്ഞു എന്ന് മാഡം തന്നെ പറഞ്ഞതല്ലേ…? അന്ന് എവിടെ പോയി താങ്കളുടെ നീതിബോധം.?, സത്യസന്ധത. കേരള ചരിത്രത്തിൽ ആദ്യമായ് രണ്ട് വക്കീലൻമാർ അവരുടെ പ്രഫഷനെ പണയപ്പെടുത്തി തെളിവ് നശിപ്പിക്കലുമായ് ബന്ധപ്പെട്ട് ഒളിവിൽ പോവുക, അറസ്റ്റു വരിക്കുക , ജയിലിൽ പോവുക… ഇതാർക്ക് വേണ്ടിയാണന്ന് മനസ്സിലാക്കാൻ വല്യ പോലീസ് ബുദ്ധിയൊന്നും വേണ്ട മാഡം. ഇതൊരു ക്വട്ടേഷനാണ് സഹകരിക്കണം എന്ന് പറഞ്ഞ പൾസറിന്റെ വാക്കുകൾ മറന്നതോ മറച്ചുവെച്ചതോ. ദിലീപും പൾസർ സുനിയുമായിട്ടുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഞാൻ വെറുതെ പറഞ്ഞപ്പോൾ മറ്റൊരുദ്യോഗസ്ഥൻ അതേന്നു പറഞ്ഞപ്പോൾ മാഡം തന്നെ പറയുന്നുണ്ടല്ലോ വെറുതെ പറഞ്ഞതാണെന്ന്. ധാർമ്മികത, നീതിബോധം, സത്യസന്ധത ഇവയുടെ മഹത്വം കൂടി മനസിലാക്കുക. കേരളത്തിലെ ജനങ്ങളെ വിഢികളാക്കാൻ പറ്റില്ല മാഡം, അഷറഫ് പറഞ്ഞു .

Eng­lish Sum­ma­ry: Direc­tor Allappey Ashraf against Sreelekha IPS on Dileep Case

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.