23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 17, 2024
December 13, 2024
December 6, 2024
December 6, 2024
November 28, 2024
November 22, 2024
October 13, 2024
October 13, 2024
October 8, 2024

പീഡന കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ

Janayugom Webdesk
കൊച്ചി
February 18, 2022 5:57 pm

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് ആണ് തനിക്കെതിരായുള്ള ആരോപണങ്ങൾക്ക് പിന്നിലെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നത്. ദിലീപിനെതിരായ വെളിപ്പെടുത്തലിന് പ്രതികാരമായാണ് പീഡന പരാതിയെന്നും ബാലചന്ദ്രകുമാർ ഹർജിയിൽ ആരോപിക്കുന്നു. 

ലൈം​ഗിക പീഡന പരാതി കെട്ടിച്ചമച്ചതാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പരാതിക്കാരിയുടെ ആരോപണങ്ങളിൽ വസ്തുതയില്ല. വർഷങ്ങൾക്ക് ശേഷം പരാതി നൽകിയതിനുള്ള കാരണം ഇവർക്ക് വ്യക്തമാക്കാൻ പോലും കഴിയുന്നില്ലെന്നും ബാലചന്ദ്രകുമാർ ജാമ്യ ഹർജിയിൽ പറയുന്നു.

കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എളമക്കര പൊലീസാണ് ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തത്. 2011ൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40കാരി പരാതിയിൽ പറയുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. പീഡനവിവരം പുറത്ത് പറയുമെന്ന് അറിയച്ചതോടെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. 

Eng­lish Sum­ma­ry: Direc­tor Bal­achan­draku­mar in high court with antic­i­pa­to­ry bail application
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.