
കടക്കരപ്പള്ളി പത്മാലയത്തിൽ ബിന്ദു പത്മനാഭൻ തിരോധന കേസിൽ വെട്ടക്കൽ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. മുഖ്യപ്രതിസ്ഥാനത്ത് നിൽക്കുന്ന സെബാസ്റ്റ്യനുമായി വളരെ അടുപ്പം പുലർത്തുന്ന ഒരു സ്ത്രീയുടെ വീടും പരിസരവും നിരീക്ഷണത്തിലാണ് . ഇവിടെ രണ്ട് പ്രാവശ്യം തെളിവെടുപ്പിന് അതീവ രഹസ്യമായി സെബാസ്റ്റ്യനെ കൊണ്ടുവന്നിരുന്നു. നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് സ്ത്രീയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചതായി സൂചനയുണ്ട്. ഈ കേസിൽ രണ്ടുപേർ കൂടി നിരീക്ഷണത്തിലാണ് . വെട്ടക്കലിന് സമീപമുള്ള ഫ്രാങ്കിളിൻ , കടക്കരപ്പള്ളി സ്വദേശി വസ്തു ബ്രോക്കർ സോഡാ പൊന്നപ്പൻ എന്നിവരാണ് ഇവർ. കടക്കരപ്പള്ളിയിൽ തന്നെയുള്ള ശശികല എന്ന സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇവരുടെ പങ്കാളിത്തം സംശയിക്കാൻ കാരണം.
ഇവരുടെ പേരുകൾ പുറത്തുവന്ന ശേഷം ഇവരെ ആരും പിന്നീട് കണ്ടിട്ടില്ല. ഒളിവിൽ പോയതാണെന്ന് സംശയമുണ്ട് . സാമ്പത്തികമായി തീരെ പരിതാപകരമായ അവസ്ഥയിലായിരുന്ന വെട്ടക്കൽ സ്വദേശിനി വളരെ പെട്ടെന്നായിരുന്നു ഇവരുടെ സാമ്പത്തിക വളർച്ച ഉണ്ടായതെന്ന് പറയപ്പെടുന്നു.കഴിഞ്ഞ 15 വർഷത്തോളമായി ഇവർ വൻ തുക പലർക്കും പലിശയ്ക്ക് നൽകി ട്ടുണ്ട്.സെബാസ്റ്റ്യനുമായി ചങ്ങാത്തത്തിലായ ശേഷമായിരുന്നു സാമ്പത്തിക വളർച്ച ഉണ്ടായത്. രണ്ട് നിലയുള്ള ആഡംബര വീടും ഇക്കാലത്ത് ഇവർ നിർമ്മിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ചങ്ങാത്തം പോലും ഇവർക്കുണ്ടെന്ന് നാട്ടുകാർ പറയുന്നു. ശശികലയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് വെട്ടയ്ക്കല്‍ സ്വദേശിനി ചേർത്തലയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ്. അന്വേഷണത്തിന്റെ പിടിയിൽ നിന്നും രക്ഷപെടാനുള്ള അടവാണ് ഇതെന്നും സൂചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.