23 January 2026, Friday

Related news

January 22, 2026
January 13, 2026
January 11, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
December 24, 2025

വിജയ് ആരാധകർക്ക് നിരാശ; ‘തെരി’ റീ-റിലീസ് മാറ്റിവെച്ചു

Janayugom Webdesk
ചെന്നൈ
January 13, 2026 7:39 pm

തമിഴ് സൂപ്പർ താരം വിജയ്‌യുടെ റീ-റിലീസ് ചെയ്യാനിരുന്ന തെരിയുടെ പ്രദർശനം മാറ്റിവെച്ചു. ചിത്രം ജനുവരി 15ന് പൊങ്കൽ ദിനത്തിൽ റീ-റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ജനനായകന്റെ റിലീസ് തിയതിയിൽ മാറ്റം വന്നതും മറ്റ് സിനിമകളുടെ നിർമ്മാതാക്കളുടെ അഭ്യർത്ഥനയുമാണ് തെരിയുടെ റിലീസ് നീട്ടാൻ കാരണമായത്.

ജനനായകൻ കൂടാതെ ഈ ഉത്സവ സീസണിൽ മറ്റ് പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ എത്താനുണ്ടെന്നും ആ ചിത്രങ്ങളുടെ നിർമ്മാതാക്കളുടെ താല്പര്യം സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നും തെരിയുടെ നിർമ്മാതാവ് കലൈപുലി എസ് താണു വ്യക്തമാക്കി. 2016ൽ പുറത്തിറങ്ങി വലിയ വിജയം നേടിയ തെരി സംവിധാനം ചെയ്തത് അറ്റ്‌ലിയാണ്. സാമന്ത, എമി ജാക്സൺ എന്നിവർ നായികമാരായ ചിത്രം അച്ഛൻ-മകൾ ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ‘ബേബി ജോൺ’ എന്ന പേരിൽ വരുൺ ധവാനെ നായകനാക്കി നേരത്തെ പുറത്തിറങ്ങിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.