സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം രൂക്ഷമാണെങ്കിലും ക്ഷേമ പെൻഷനുകളുടെ വിതരണം നിലച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
2022 നവംബർ വരെയുള്ള പെൻഷൻ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനാവശ്യമായ കാര്യങ്ങള്‍ നിർവഹിക്കുന്നതിനും ഫണ്ട് കണ്ടെത്തുന്നതിനുമായി കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നു. ഈ കമ്പനി നടത്തുന്ന താല്‍ക്കാലിക കടമെടുപ്പ് സംസ്ഥാന സർക്കാരിന്റെ പൊതുകടമായി കണക്കാക്കുന്ന കേന്ദ്ര നിലപാട് കമ്പനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പരമാവധി സമയത്ത് തന്നെ ക്ഷേമപെൻഷനുകൾ അർഹരായവരിലേക്ക് എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
2022 ഡിസംബറിലെ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നടപ്പുവർഷം ജിഎസ‌്ടി വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വലിയ വർധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 26,000 കോടിയാണ് അധികമായി പിരിച്ചെടുത്തത്. മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വർധനവാണിത്. ജിഎസ്ടി കുടിശിക ഇനത്തിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട 750 കോടി കുടിശികയാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വർധനവ് നേടാനായിട്ടില്ല. നടപ്പിലാക്കുന്ന ഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത് 14 ശതമാനം വാർഷിക നികുതി വളർച്ചയാണ്.
നികുതിയിൽ വരുത്തിയ വ്യത്യാസങ്ങളും സംസ്ഥാനം അഭിമുഖീകരിച്ച തുടർച്ചയായ പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയും സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.
English Summary;Disbursement of welfare pensions not stopped: Finance Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.