10 December 2025, Wednesday

Related news

October 19, 2025
October 9, 2025
October 8, 2025
October 5, 2025
October 1, 2025
September 28, 2025
September 26, 2025
September 26, 2025
September 23, 2025
September 23, 2025

വാടകക്കെട്ടിടത്തിൽ ഷീറ്റ് കെട്ടിയതിനെച്ചൊല്ലി തർക്കം; കോഴിക്കോട് കെട്ടിട ഉടമയെ വ്യാപാരി മർദിച്ചെന്ന് പരാതി

Janayugom Webdesk
കോഴിക്കോട്
September 17, 2025 6:47 pm

കെട്ടിട ഉടമയെ വ്യാപാരി മര്‍ദ്ദിച്ചെന്ന് പരാതി. കുറ്റ്യാടി തെക്കേക്കര ബില്‍ഡിംഗ് ഉടമ മുഹമ്മദലിയാണ് മര്‍ദ്ദനമേറ്റതായി കാണിച്ച് പരാതി നല്‍കിയിരിക്കുന്നത്. കെട്ടിടത്തില്‍ കൊപ്രാ കച്ചവടം നടത്തുന്ന പൊയിലങ്കി അലിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കെട്ടിടത്തിൽ ഉടമയുടെ സമ്മതമില്ലാതെ ഷീറ്റ് കെട്ടിയതിലുള്ള തർക്കമാണ് അടിയിൽ കലാശിച്ചതെന്നാണ് വിവരം.

ഉടമയായ മുഹമ്മദലിയുടെ സമ്മതമില്ലാതെ കെട്ടിടത്തില്‍ വാടകക്കാരനായ പൊയിലങ്കി അലി ഷീറ്റ് സ്ഥാപിച്ചത് പൊളിച്ചുമാറ്റണമെന്ന് അലിയോട് മുഹമ്മദലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അലി വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അലിക്ക് മുഹമ്മദലി വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ അലി നോട്ടീസ് കൈപ്പറ്റാതെ തിരിച്ചയച്ചു. ഇതോടെ കോടതി ഏര്‍പ്പെടുത്തിയ കമ്മീഷന്‍ പരിശോധന നടത്താനായി കടയിലെത്തി. സമയത്താണ് മർദനമേറ്റതെന്ന് മുഹമ്മദലി പറയുന്നു.പിടിച്ചുമാറ്റാന്‍ ശ്രമിച്ച തൊഴിലാളികളെയും മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. അതേസമയം കെട്ടിട ഉടമ നിരന്തരം വാടക വര്‍ധിപ്പിച്ച് കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.