27 February 2026, Friday

Related news

February 27, 2026
February 27, 2026
February 26, 2026
February 24, 2026
February 21, 2026
February 20, 2026
February 20, 2026
February 18, 2026
February 17, 2026
February 17, 2026

വാട്സാപ്പ് ഡിപിയെ ചൊല്ലി തർക്കം; മഹാരാഷ്ട്രയില്‍ 24കാരനെ കുത്തികൊലപ്പെടുത്തി

Janayugom Webdesk
പാൽഘർ
February 27, 2026 6:04 pm

മഹാരാഷ്ട്രയില്‍ വാട്സാപ്പ് ഡിസ്‌പ്ലേ പിക്ചറിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 24കാരനെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു. വെള്ളിയാഴ്ച പുലർച്ചെ 4.30-ഓടെ പാൽഘർ ജില്ലയിലുള്ള നലസോപാരയിൽ ഹനുമാൻ നഗർ പ്രദേശത്താണ് സംഭവം നടന്നത്. അഫ്താബ് ഷെയ്ഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിയായ മെഹന്ദി ഹസൻ ഷെയ്ഖിന്റെ (25) മകന്റെ വാട്സാപ്പ് ഡിപിയെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മെഹന്ദി അഫ്താബിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചത്. 

അഫ്താബ് സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ മെഹന്ദി ഹസനെ പൊലീസ് പിടികൂടി. പ്രതി മെഹന്ദി ഹസൻ ബംഗ്ലാദേശി പൗരനാണെന്നും മുൻപ് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ പൊലീസ് നിലവിൽ പരിശോധിച്ചു വരികയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.