10 February 2026, Tuesday

Related news

February 10, 2026
February 9, 2026
January 30, 2026
January 28, 2026
January 27, 2026
January 24, 2026
January 21, 2026
January 13, 2026
January 13, 2026
January 10, 2026

സെൻസർ ബോർഡുമായുള്ള തർക്കം; ഹൈക്കോടതിയിലെ ഹർജി പിൻവലിച്ച് ‘ജനനായകൻ’ നിർമ്മാതാക്കൾ

Janayugom Webdesk
ചെന്നൈ
February 10, 2026 4:54 pm

തമിഴ് നടൻ വിജയ്‍യുടെ ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് പിൻവലിച്ചു. ചിത്രം സെൻസർ ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് വിടാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചതിന് പിന്നാലെയാണ് ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകിയത്.

ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ജനുവരി 9ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചു. തുടർന്ന് നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ തന്നെ സമീപിക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഡിവിഷൻ ബെഞ്ച് നേരത്തെയുള്ള വിധി റദ്ദാക്കി പുതിയ വാദം കേൾക്കാൻ നിർദ്ദേശിച്ച സാഹചര്യത്തിലാണ് റിവൈസിംഗ് കമ്മിറ്റിക്ക് മുന്നിൽ പോകാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.