മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന നൽകിയ ഹർജിയിൽ മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കറിനും ഉദ്ധവ് താക്കറെ വിഭാഗത്തിലെ 14 എംഎൽഎമാർക്കും ബോംബെ ഹൈക്കോടതി ബുധനാഴ്ച നോട്ടീസ് അയച്ചു.
താക്കറെ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കാത്ത നർവേക്കറുടെ തീരുമാനത്തിനെതിരെയാണ് ഹർജി. ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണി, ഫിർദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഫെബ്രുവരി എട്ടിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ ചീഫ് വിപ്പ് ഭരത് ഗോഗവാലെയാണ് നർവേക്കറുടെ വിധിക്കെതിരെ ഹർജി നൽകിയത്.
English Summary: Disqualification of Eknath Shinde faction: High Court notice to 14 MLAs and Speaker
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.