10 December 2025, Wednesday

Related news

December 10, 2025
November 21, 2025
November 19, 2025
November 15, 2025
November 8, 2025
November 7, 2025
November 6, 2025
November 6, 2025
November 6, 2025
November 6, 2025

അയോഗ്യനായ എംപി; ട്വിറ്ററിൽ ബയോ സ്റ്റാറ്റസ് മാറ്റി രാഹുൽ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
March 26, 2023 1:29 pm

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ട്വിറ്ററിൽ തന്റെ ബയോ സ്റ്റാറ്റസ് മാറ്റി രാഹുൽ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്നതിന് ശേഷം അയോഗ്യനാക്കപ്പെട്ട എംപിയെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തത്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ കോൺഗ്രസ് സംഘടിപ്പിക്കുന്ന രാജ്ഘട്ട് സത്യാഗ്രഹത്തിന് അനുമതി ഡല്‍ഹി പൊലീസ്‌ നിഷേധിച്ചു. സത്യാഗ്രഹം കണക്കിലെടുത്ത് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചിൽ കൂടുതൽ പേർ ഒത്തുചേരുന്നതിന് അനുമതിയില്ലെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധങ്ങൾ നടക്കുകയാണ്. എഐസിസി, പിസിസി, ഡിസിസി, ബ്ലോക്ക് തലങ്ങളിലായിരിക്കും പ്രതിഷേധം. കൂടാതെ ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനായി സമിതിക്കും രൂപം നൽകും. ഡല്‍ഹിയില്‍ കൂറ്റൻ റാലി നടത്താനും ആലോചനയുണ്ട്. സംസ്ഥാന തലങ്ങളിൽ ഗാന്ധി പ്രതിമയ്ക്ക് സമീപനം സത്യാഗ്രഹം നടത്താനും പാർട്ടി തീരുമാനമെടുത്തിട്ടുണ്ട്.

Eng­lish Summary;Disqualified MP; Rahul Gand­hi changed his bio sta­tus on Twitter

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.