
സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. രണ്ട് ഗഡു പെൻഷനാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. 1650 കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചത്. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് വിതരണം ചെയ്യുന്നത്. രണ്ട് ഗഡു വിതരണം ചെയ്യുന്നതിനാൽ ഒരോ ഗുണഭോക്താവിനും 3,200 രൂപ വീതമാണ് ലഭിക്കുക.
അഞ്ചു ഗഡുവാണ് കുടിശിക ഉണ്ടായിരുന്നതിൽ രണ്ടു ഗഡു മാത്രമാണ് ഇനി അവശേഷിക്കുന്നത്.62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്. ഏപ്രിലിലെ പെൻഷൻ വിഷുവിന് മുന്നോടിയായി തന്നെ വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം മാർച്ച് മുതൽ അതാത് മാസംതന്നെ പെൻഷൻ വിതരണം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.