ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവത്തിന് ആലപ്പുഴ എസ് ഡി കോളേജിൽ തുടക്കമായി. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വായന പരിപോഷിപ്പിക്കാൻ വനിതകളേയും കുട്ടികളെയും ഗ്രന്ഥശാലയിലേക്ക് ആകർഷിക്കുവാൻ കുടുംബശ്രീ പ്രസ്ഥാനത്തെ ഗ്രന്ഥശാലകൾ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. സമ്മേളനത്തിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ സൗമ്യാരാജ്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് ദീപ്തി അജയകുമാർ, മുൻ ജില്ലാ സെക്രട്ടറി എസ് വി ബാബു, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി എസ് താഹ, സംസ്ഥാന കൗൺസിൽ അംഗം ഹരീന്ദ്ര നാഥ് എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അജയ് സുധീന്ദ്രൻ സ്വാഗതവും അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി കെ വി ഉത്തമനൻ നന്ദിയും പറഞ്ഞു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പുസ്തകോത്സവം 29ന് സമാപിക്കും. ആകർഷകമായ കമ്മീഷൻ നിരക്കിൽ പുസ്തകങ്ങൾ വാങ്ങാം.
രാവിലെ 9ന് ആരംഭിച്ച് വൈകുന്നേരം ആറിന് സമാപിക്കുന്ന പുസ്തക മേള എല്ലാ വരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ, ജില്ലാ സെക്രട്ടറി ടി തിലകരാജ്, ജില്ലാ ലൈബ്രറി ഓഫീസർ ടോജോ സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. പുസ്തകോത്സവ വേദിയിലേക്ക് പ്രവേശനം സൗജന്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.