24 January 2026, Saturday

Related news

January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 14, 2026
January 14, 2026
January 8, 2026
January 7, 2026
January 1, 2026

കായകല്‍പ് അംഗീകാര നിറവില്‍ ജില്ല; ഹോമിയോപ്പതി ജില്ലാ ആശുപത്രി വിഭാഗത്തില്‍ ഒന്നാം സ്ഥാനം

Janayugom Webdesk
തൃശൂര്‍
July 16, 2025 10:17 pm

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ അംഗീകര നിറവില്‍ ജില്ല. ഹോമിയോപ്പതി വകുപ്പ് ജില്ലാ ആശുപത്രികളില്‍ 99.17 ശതമാനം മാര്‍ക്ക് നേടി തൃശൂര്‍ ജില്ലാ ഹോമിയോപ്പതി ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയില്‍ സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് പുരസ്‌കാരം. അവാര്‍ഡ് തുകയായി പത്ത് ലക്ഷം രൂപ ആശുപത്രിയുടെതുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കും. ഐഎസ്എം സബ് ജില്ലാ ആശുപത്രി വിഭാഗത്തില്‍ ചേലക്കര ഗവ. ആയുര്‍വേദ ആശുപത്രി ഒരു ലക്ഷം രൂപയുടെ കമന്‍ഡേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി. 95.09 ശതമാനം മാര്‍ക്ക് നേടിയാണ് ചേലക്കര ആശുപത്രി പുരസ്‌കാരം നേടിയത്. ഐഎസ്എം, ഹോമിയോപ്പതി വകുപ്പുകളില്‍ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ 98.33 ശതമാനം മാര്‍ക്ക് നേടി കയ്പമംഗലം ആയുര്‍വേദ ഡിസ്‌പെന്‍സറിയും, 99.58 ശതമാനം മാര്‍ക്കോടെ അയ്യന്തോള്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒരു ലക്ഷം രൂപ വീതമാണ് അവാര്‍ഡ് തുകയായി ലഭിക്കുക. കൂടാതെ ചൊവ്വന്നൂര്‍, വെള്ളാങ്ങല്ലൂര്‍, കാടുകുറ്റി, കോലഴി, പുത്തൂര്‍, കൈപ്പറമ്പ് എന്നിവിടങ്ങളിലെ ഡിസ്‌പെന്‍സറികളും ഇതേ വിഭാഗത്തില്‍ 30,000 രൂപയുടെ കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ നേടി.

ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലനം ലഭിച്ച അസസ്സര്‍മാര്‍ നടത്തിയ മൂല്യനിര്‍ണയം ജില്ലാ, സംസ്ഥാന കായകല്‍പ് കമ്മിറ്റികള്‍ വിലയിരുത്തുകയും സമാഹരിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കായകല്‍പ്പ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏറ്റവുംമികച്ച സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ്ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.