
തന്റെ ഭര്‍ത്താവും പാകിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കുമായുള്ള വിവാഹമോചനം തന്നെ വല്ലാത്ത പ്രതിസന്ധിയില്‍ എത്തിച്ചതായി തുറന്നു പറഞ്ഞ് ടെന്നീസ് താരം സാനിയ മിർസ. സംവിധായിക ഫറാ ഖാനുമായുള്ള അഭിമുഖത്തിനിടെയാണ് സാനിയ മനസ്സ് തുറന്നത്.
മാതൃത്വം, തൊഴില്‍, പഠനം എന്നിവയുമായി ഒത്തുപോകുന്നതില്‍താൻ നിരവധി പ്രതിസന്ധികള്‍ നേരിട്ടതായി അവര്‍ പറഞ്ഞു. തനിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായിരുന്ന കാര്യവും താരം പങ്കുവച്ചു. ഇതെല്ലാം അനുഭവിച്ച് താൻ മനോവിശമത്താല്‍ തളര്‍ന്ന സാഹചര്യത്തിലായിരുന്നു. ഇപ്പോള്‍ തന്നെ അഭിമുഖം നല്‍കുന്നകനതിന് തൊട്ടുമുമ്പ് തനിക്ക് പാനിക്ക് അറ്റാക്ക് നേരിട്ടതായി സാനിയ പറഞ്ഞു. ആ സമയത്ത് തനിക്കോപ്പം ഫറാ ഖാൻ ഉണ്ടായിരുന്നു. ശരീരമാകെ വിറക്കുകയായിരുന്നു. കൃത്യസമയത്ത് ഫറ എത്തിയില്ലായിരുന്നുവെങ്കില്‍ അഭിമുഖം നല്‍കാൻ കവിയാതെ താൻ മടങ്ങി പോവുമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
2010 ഏപ്രിലിൽ ഹൈദരാബാദിൽവെച്ചായിരുന്നു സാനിയയും ഷുഐബ് മാലിക്കും വിവാഹിതരായത്. ഇരുവരും ദുബായിലായിരുന്നു താമസം. തുടർന്ന് 2022 മുതൽ സാനിയയും ഷുഐബും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഇരുവരും വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി സംസാരിച്ചിരുന്നില്ല. ഇതിനിടെ 2024 ജനുവരിയിൽ പാക്ക് നടി സന ജാവേദിനെ ഷുഐബ് വിവാഹം ചെയ്യുകയായിരുന്നു. ഇതോടെ ഷുഐബിൽ നിന്ന് വേർപിരിഞ്ഞുവെന്ന് സാനിയയും ഔദ്യോഗികമായി ആരാധകരെ അറിയിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.