22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024

ലോക്‌സഭ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ സിപിഐ രണ്ട് സീറ്റുകളില്‍ 

Janayugom Webdesk
ചെന്നൈ
February 29, 2024 5:39 pm
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സിപിഐ, സിപിഐ(എം) പാര്‍ട്ടികള്‍ രണ്ടുവീതം സീറ്റുകളില്‍ മത്സരിക്കും. ഡിഎംകെയുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍ അറിയിച്ചു. ഡിഎംകെ ആസ്ഥാനത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടന്ന ചര്‍ച്ചയില്‍ മത്സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല. തിരുപ്പൂര്‍, നാഗപട്ടണം എന്നിവയാണ് സിപിഐയുടെ സിറ്റിങ് സീറ്റുകള്‍.
സിപിഎം സിറ്റിങ് സീറ്റായ കോയമ്പത്തൂരും മധുരയും ആവശ്യപ്പെടുന്നു. കോയമ്പത്തൂര്‍ സീറ്റിനായി ഡിഎംകെ സഖ്യകക്ഷിയായ മക്കള്‍ നീതിമയ്യം അധ്യക്ഷന്‍ കമല്‍ഹാസനും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള മറ്റു സഖ്യകക്ഷികളുമായി ഡിഎംകെയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം സംസ്ഥാനത്തെ 39 സീറ്റുകളില്‍ 38 എണ്ണവും നേടിയിരുന്നു.
Eng­lish Sum­ma­ry: DMK allots two Lok Sab­ha seats each to CPI, CPI(M) in Tamil Nadu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.