കേന്ദ്രത്തിനെതിരായ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിഷേധ സമരത്തിന് ജന്തര്‍മന്ദറില്‍ ഡല്‍ഹി പൊലീസ് അനുമതി നല്‍കി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഡല്‍ഹി , പഞ്ചാബ് മുഖ്യമന്ത്രിമാരും സമരത്തില്‍ പങ്കെടുക്കും. എന്നാല്‍ എഐസിസിസി നേതൃത്വം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും.
ജന്ദര്‍മന്ദറില്‍ നടക്കുന്ന സമരം രാംലീല മൈതാനത്തേക്ക് മാറ്റാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികളോട് ഡലഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ ചര്‍ച്ചിയിലാണ് സമരം ജന്ദര്‍മന്തറില്‍ തന്നെ നടത്താന്‍ അനുമതി നല്‍കിയത്നാളെ കർണാടക സര്‍ക്കാരിന്റെ പ്രതിഷേധവും ജന്തർമന്ദറില്‍ നടത്താൻ അനുമതി നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ ഒരു വിഭാഗം എംല്‍എമാരും മന്ത്രിമാരായ ജി ആർ അനില്‍, റോഷി അഗസ്റ്റിൻ, തുടങ്ങിയവരും ഡല്‍ഹിയിലെത്തി. എകെ ശശീന്ദ്രൻ, ജെ ചിഞ്ചുറാണി എന്നിവരും ഇന്ന് വൈകിട്ടോടെ എത്തും. ബാക്കിയുള്ള മന്ത്രിമാരും എംഎല്‍എമാരും നാളെയാകും ഡല്‍ഹിലെത്തുക.
രാത്രി ദില്ലിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രതിഷേധ സമരം സംബന്ധിച്ച് നേതാക്കളുമായി കൂടിയാലോചന നടത്തും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കേരള ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും മാർച്ച് നടത്തിയാകും ജന്തർമന്ദറിലെ പ്രതിഷേധ സ്ഥലത്ത് എത്തുക.
എൻസിപി അധ്യക്ഷൻ ശരത് പവാർ ‚ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവർ പ്രതിഷേധത്തില്‍ പങ്കെടുക്കും. സമരത്തിന് ഐക്യദാർഡ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചു. കറുത്ത വസ്ത്രം ധരിച്ച് ഡിഎംകെ നേതാക്കളും സമരത്തില്‍ പങ്കുചേരുമെന്ന് സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അകാശം നേടിയെടുക്കും വരെ വിശ്രമമില്ലെന്നും താനും പിണറായിയും മമതയും സംസാരിക്കുന്നത് ഒരേ ഭാഷയെന്നും സ്റ്റാലിൻ പറഞ്ഞു.
English Summary:
DMK will wear black clothes and participate in the protest at Jantarmandar against the Center in support of Kerala
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.