10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

January 20, 2025
October 28, 2024
October 14, 2024
October 7, 2023
September 30, 2023
September 25, 2023
July 31, 2023
July 9, 2023
June 26, 2023
December 19, 2021

വാട്സ്ആപ്പില്‍ വരുന്ന പാര്‍ട്ട് ടൈം ജോബുകള‍െ വിശ്വസിക്കല്ലേ; യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്തതുവഴി ഐടി വിദഗ്ധയ്ക്ക് നഷ്ടപ്പെട്ടത് 50 ലക്ഷത്തോളം രൂപ…

Janayugom Webdesk
മുംബൈ
June 26, 2023 7:43 pm

വാട്സ് ആപ്പ് വഴി വന്ന പാര്‍ട്ട് ടൈം ജോബ് ഓഫറിലൂടെ യുവതിക്ക് നഷ്ടപ്പെട്ടത് 50 ലക്ഷത്തോളം രൂപ. പൂനെ സ്വദേശിയായ യുവതിക്കാണ് യൂട്യൂബ് വീഡിയോ കണ്ടതുവഴി 49 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഹിഞ്ചേവാഡി സ്വദേശിയായ സ്നേഹസിങ് ഹൃദയനാരായണ് സിങ്ങിനാണ് (35) പണം നഷ്ടപ്പെട്ടത്. മാർച്ച് 28 നും ഏപ്രിൽ 28 നും ഇടയിലാണ് സംഭവം. നിക്ഷേപത്തിന് 30 ശതമാനം വരുമാനം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതനുസരിച്ച് 49 ലക്ഷം രൂപ അവര്‍ക്ക് നല്‍കിയിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

YouTube വീഡിയോകൾ ലൈക്ക് ചെയ്യുക എന്നതാണ് ജോലി. വിശ്വാസം സ്ഥാപിക്കാൻ, തട്ടിപ്പുകാർ തുടക്കത്തിൽ ഇരകളുടെ അക്കൗണ്ടിലേക്ക് പ്രതികള്‍ ചെറിയ തുക നിക്ഷേപിക്കുന്നു. പിന്നീട് ജോലി ചെയ്യുന്നവരെക്കൊണ്ട് തിരിച്ച് പണം നിക്ഷേപിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ തുക പിന്നീട് പിന്നീട് തിരികെ നല്‍കിയില്ല. സംഭവത്തില്‍ രണ്ട് മാസത്തിന് ശേഷം പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് പിന്നാലെ സംഭവത്തില്‍ ആധുരി ഗാംഗുലി എന്നയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സൈബര്‍ ഇടങ്ങളില്‍ വഞ്ചിക്കപ്പെടാതിരിക്കുക…

സൈബര്‍ ഇടങ്ങളില്‍ തൊഴില്‍ തട്ടിപ്പ് വളരെ വ്യാപകമാകുകയാണ്. ഈ സാഹചര്യങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതായുണ്ട്. പേര്, ഫോൺ നമ്പർ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ പൂരിപ്പിക്കുന്നതിന് മുമ്പ് വളരെ ശ്രദ്ധാലുവായിരിക്കുക, അത് വിശ്വസനീയമായ വെബ്‌സൈറ്റുകളിൽ മാത്രം നൽകുന്നുവെന്ന് ഉറപ്പാക്കുക. അപരിചിതരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരിക്കലും പണം ട്രാൻസ്ഫർ ചെയ്യരുത്, നിങ്ങളുടെ ബാങ്കിംഗ് ക്രെഡൻഷ്യലുകൾ ആരുമായും പങ്കിടരുതെന്ന് പൊലീസ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

Eng­lish Sum­ma­ry: Do not believe the part-time jobs that come on What­sApp; IT expert lost around Rs 50 lakh by lik­ing a YouTube video…

You may also like this video

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.