5 December 2025, Friday

Related news

December 1, 2025
December 1, 2025
November 30, 2025
November 23, 2025
November 19, 2025
November 14, 2025
November 12, 2025
November 11, 2025
November 11, 2025
November 10, 2025

പെർഫ്യൂം ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

Janayugom Webdesk
November 10, 2025 2:16 pm

സ്ഥിരമായി പെർഫ്യൂം ഉപയോഗിക്കുന്നവരാണോ നിങ്ങൾ? പെർഫ്യൂമുകളിൽ കാണപ്പെടുന്ന രാസവസ്തുക്കൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം. അതിനാൽ പെർഫ്യൂം പുരട്ടുന്നതിൽ സൂക്ഷ്മത വേണമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. സുഗന്ധദ്രവ്യങ്ങളിൽ സാധാരണയായി കാണപ്പെടുന്ന സിന്തറ്റിക് കെമിക്കലുകൾ കാരണമാണിത്.

പല പെർഫ്യൂമുകളിലും ഫ്താലേറ്റുകൾ, പാരബെൻസ്, സിന്തറ്റിക് മസ്കുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഡയറ്റീഷ്യൻ മൻപ്രീത് കൽറ എടുത്തുകാണിക്കുന്നു, ഇവ സ്വാഭാവിക ഹോർമോൺ പ്രവർത്തനത്തെ തടസപ്പെടുത്താൻ കഴിവുള്ള എൻഡോക്രൈൻ‑ഡിസ്റപ്റ്റിംഗ് കെമിക്കലുകൾ ആണ്. ചർമത്തിലെ ലോലമായ ഭാഗങ്ങളിൽ ഇത് പതിവായി ഉപയോഗിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം.

നേർത്ത ചർമ്മം ഉള്ളതും തൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നതുമായ കഴുത്തിൽ പതിവായി പെർഫ്യൂം ഉപയോഗിക്കുന്നത് ഹോർമോൺ, തൈറോയ്ഡ് തടസം, തുടങ്ങിയവക്കുള്ള സാധ്യത വർദ്ധിപ്പിക്കും. തൈറോയ്ഡ് ഗ്രന്ഥിക്ക് മുകളിൽ നേരിട്ട് പെർഫ്യൂം സ്പ്രേ ചെയ്യുന്നത് ഗ്രന്ഥിയുടെ പ്രവർത്തനം തന്നെ തടസപ്പെടാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ആയതിനാൽ, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തേയും വലിയ രീതിയിൽ സ്വാധീനിക്കും.

പെർഫ്യൂമുകൾ കഴുത്തിലെ ലോലമായ ചർമത്തിൽ തിണർപ്പ്, ചുവപ്പ്, കറുത്ത പാടുകൾ എന്നിവക്ക് കാരണമായേക്കാം. ആവർത്തിച്ചുള്ള ഉപയോഗം അലർജിക്കും ദീർഘകാല ചർമപ്രശ്നങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു. സെൻസിറ്റീവ് ചർമ്മമുള്ളവർക്കോ മറ്റ് ചർമരോഗങ്ങളുള്ളവർക്കോ ഇത് കൂടുതൽ ഗുരുതരമായേക്കാം.

ഫോട്ടോ സെൻസിറ്റിവിറ്റി, അലർജി എന്നിവയാണ് മറ്റ് അപകടസാധ്യതകൾ. ദീർഘകാല ഉപയോഗം സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള ഹോർമോണുമായി ബന്ധപ്പെട്ട കാൻസറുകളുടെ സാധ്യത പോലും ഉയർത്തിയേക്കാമെന്നും പറയുന്നു. പല സിന്തറ്റിക് സുഗന്ധ രാസവസ്തുക്കളും സ്വാഭാവിക ഹോർമോണുകളെ തടയുന്നു, ഇത് ദീർഘകാല എൻഡോക്രൈൻ തടസ്സത്തിന് കാരണമാകുന്നു. ഫ്താലേറ്റുകൾ, പാരബെനുകൾ എന്നിവ ഹോർമോൺ ഉത്പാദനം, സിഗ്നലിംഗ് എന്നിവയെ തടസ്സപ്പെടുത്തും.

അപകടസാധ്യത കുറക്കുന്നതിന്, സിന്തറ്റിക് കെമിക്കലുകൾ ഒഴിവാക്കി പ്രകൃതിദത്ത പെർഫ്യൂമുകൾ പരിഗണിക്കുണം എന്നാണ് പറയുന്നത്. കഴുത്ത് പോലുള്ള സെൻസിറ്റീവ് ഭാഗങ്ങളിൽ നേരിട്ട് സുഗന്ധം പുരട്ടുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.