6 December 2025, Saturday

Related news

November 24, 2025
November 24, 2025
November 16, 2025
November 13, 2025
October 27, 2025
October 23, 2025
October 23, 2025
October 17, 2025
October 15, 2025
October 13, 2025

വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം: പ്രതിയായ അധ്യാപകന് സസ്പെൻഷൻ

Janayugom Webdesk
തിരുവനന്തപുരം
May 10, 2023 5:01 pm

ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകി ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം വകുപ്പ്തല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി സന്ദീപ്
ജി സന്ദീപ് നേരത്തെ സസ്പെൻഷനിൽ ആയിരുന്നു എന്ന വാർത്ത തെറ്റാണ്. ഇപ്പോഴാണ് സസ്പെൻഡ്‌ ചെയ്തത്.
അതേസമയം വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എഡിജിപി — എം ആർ അജിത് കുമാർ.
പ്രതിയായിട്ടല്ല, പരാതിക്കാരൻ എന്ന നിലയിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.നാട്ടുകാർ ചേർന്ന് മർദ്ദിച്ചുവെന്നായിരുന്നു പ്രതിയുടെ പരാതി. ശരീരത്തിൽ പരിക്കുകളുമുണ്ടായിരുന്നു. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതി അക്രമാസക്തനാവുകയായിരുന്നു. ആശുപത്രി സെക്യൂരിറ്റിയെയും, കോൺസ്റ്റബിളിനെയുമാണ് ആദ്യം ആക്രമിച്ചത്.പ്രതിയല്ലാത്തയാളെ വിലങ്ങ് അണിയിക്കാനാകില്ല. അതിന് നിയമസങ്ങളുണ്ട്.

eng­lish summary;Doctor stabbed to death: Accused teacher suspended
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.