23 January 2026, Friday

ഓപ്പറേഷന്‍ സമയത്ത് വയറ്റില്‍ തുണി മറന്നുവച്ച് തയ്ച്ചു: തിരിച്ചെടുത്തത് 16 മാസങ്ങള്‍ക്കുശേഷം

Janayugom Webdesk
ഹൈദരാബാദ്
April 18, 2023 8:15 pm

ഓപ്പറേഷന്‍ സമയത്ത് യുവതിയുടെ വയറ്റില്‍ തുണി മറന്നുവച്ച് തയ്ച് വിട്ട് ആശുപത്രി അധികൃതര്‍. തെലങ്കാനയിലെ ജഗ്തിയാലിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. സിസേറിയൻ നടത്തിയ സമയത്താണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ത്രീയുടെ വയറിനുള്ളിൽ തുണി മറന്നുവച്ചത്. 

2021 ഡിസംബറിലാണ് നവ്യ ശ്രീ എന്ന യുവതി സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പിന്നീട് വയറുവേദനയുണ്ടായതായി യുവതി പരാതി പറഞ്ഞിരുന്നു. 

ഇതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വയറിൽ ട്യൂമർ പോലുള്ള വളർച്ച ഡോക്ടർമാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീടാണ് ഇത് ട്യൂമറൊന്നുമല്ലെന്നും വലിയ തുണിക്കഷണമാണെന്നും ഡോക്ടർമാർ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇത് പുറത്തെടുക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: doc­tors for­got­ten cloth inside abdomen

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.