നമ്മൾ പലപ്പോഴും ഉപയോഗിക്കുന്ന വാചകമാണ് ‘വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയാലും’ കാണില്ല എന്നൊക്കെ. എന്താണ് പച്ചക്കറിയുടെ പേരൊക്കെ അക്ഷരങ്ങളോട് ചേർത്ത് പറയുന്നത്. വെണ്ടയ്ക്ക എന്ന പേരിൽ മലയാള അക്ഷരം ഉണ്ടായിരുന്നോ?
ഏത് വാക്കായാലും അത് ഉത്ഭവിച്ചതിന് പിന്നിൽ ഒരു കാരണമുണ്ടാവണം. കാര്യകാരണ ബന്ധമില്ലാതെ ഒന്നും സംഭവിക്കില്ല. ഭാഷ ചരിത്രം സൂക്ഷ്മമായി അന്വേഷിച്ച് പോയാൽ ഇതൊക്കെ കണ്ടെത്താൻ കഴിയും. പഴയ അച്ചുകൂടങ്ങളിലെ അച്ചുകൾക്ക് ഓരോരോ അളവുകളാണ് ഉണ്ടായിരുന്നത്. ഇവയെ പോയിന്റുകൾ എന്നാണ് വിളിച്ചിരുന്നത്. ലോകത്തെ എല്ലാ ഭാഷകളിലെയും അച്ചടികൾക്ക് ഇത്തരം വിവിധ പോയിന്റുകളുള്ള അച്ചുകളാണ് ഉപയോഗിച്ചിരുന്നത്. പ്രധാനമായും നാല് മുതൽ 72 വരെയുള്ള പോയിന്റുകളാണ് ഉണ്ടായിരുന്നത്.
ഈ പോയിന്റുകൾക്ക് ഇംഗ്ലീഷില്‍ പറയുന്ന പേരിന് സമാനമായി മലയാളത്തിൽ പറഞ്ഞിരുന്നത് വെണ്ടയ്ക്ക, വഴുതനങ്ങ, മത്തങ്ങ തുടങ്ങിയ പച്ചക്കറികളുടെ പേരുകളാണ്. 24 പോയിന്റുള്ള അച്ചിനെയാണ് വെണ്ടയ്ക്ക എന്ന് പറഞ്ഞിരുന്നത്. 36 പോയിന്റ് വഴുതനയ്ക്കും 48 പോയിന്റ് മത്തങ്ങയ്ക്കുമാണ് പറഞ്ഞിരുന്നത്. സാധാരണ ഒരുവിധം വലിയ അക്ഷരങ്ങൾക്ക് വെണ്ടയ്ക്ക പോയിന്റാണ് ഫോണ്ടായി ഉപയോഗിച്ചിരുന്നത്. ഇത് അച്ചടിക്ക് സാധാരണ ഉപയോഗിക്കാറുള്ളതുകൊണ്ട് കൂടിയായിരിക്കാം വെണ്ടയ്ക്ക അക്ഷരത്തിനു പ്രാമുഖ്യം വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.