27 February 2026, Friday

യഥാർത്ഥ സാമ്പത്തിക അവസ്ഥ പ്രതിഫലിക്കുന്നില്ല; രാജ്യത്തിന്റെ ജിഡിപി നിർണയം അപൂർണമെന്നും മേധാവി മോഹൻ ഭഗവത്

Janayugom Webdesk
മുംബൈ
February 8, 2026 7:27 pm

രാജ്യത്തിന്റെ യഥാർത്ഥ സാമ്പത്തിക അവസ്ഥ പ്രതിഫലിക്കുന്നില്ലെന്നും ജിഡിപി നിർണയം അപൂർണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്.
വില്‍ക്കലും വാങ്ങലും പോലെ പ്രത്യക്ഷത്തില്‍ നടക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ജിഡിപി വളര്‍ച്ച നിര്‍ണയിക്കാന്‍ കണക്കാക്കുന്നത്. ഇറക്കുമതിയും കയറ്റുമതിയും തമ്മിലെ അനുപാതമായിരിക്കാം രൂപയുടെ അടിസ്ഥാനം. 

ജിഡിപി നിര്‍ണയം മെച്ചപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സന്തുലിതാവസ്ഥയും ആരോഗ്യവും നിലനിര്‍ത്താന്‍ മൂന്നുകുട്ടികളുള്ള കുടുംബമാതൃകയാണ് വേദഗ്രന്ഥങ്ങളും വൈദ്യശാസ്ത്ര നിരീക്ഷണങ്ങളും വ്യക്തമാക്കുന്നത്. വിവാഹമെന്നത് കേവലം ശാരീരകമായ ബന്ധത്തിനുള്ള സമ്മതം മാത്രമല്ല, അതൊരു സാമൂഹിക കടമകൂടിയാണ്. ജനസംഖ്യ അസുന്തലിതാവസ്ഥയുടെ പ്രധാന കാരണങ്ങള്‍ ജനനനിരക്ക്, മതപരിവര്‍ത്തനം, നുഴഞ്ഞുകയറ്റം എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.