
മുഖ്യമന്ത്രിയുടെ സിവിൽ ലൈൻസ് ക്യാമ്പ് ഓഫീസിൽ നടന്ന ജനസംബർക്ക പരിപാടിക്കിടെ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചയാൾക്ക് നായകളോട് വളരെ പ്രിയമാണെന്നും തെരുവ് നായ്ക്കൾക്കെതിരായ സുപ്രീം കോടതി ഉത്തരവിന് ശേഷം അസ്വസ്ഥനായിരുന്നുവെന്നും മാതാവ് ഭാനു. രാജ്‌കോട്ട് സ്വദേശിയായ രാജേഷ് സക്രിയ ആണ് രേഖാ ഗുപ്തയെ അക്രമിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം.
ജനസംബർക്ക പരിപാടിക്കിടെ അക്രമി പെട്ടെന്ന് അവരുടെ കൈയിൽ കയറി പിടിച്ചു വലിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത രാജേഷിനെ ചോദ്യം ചെയ്തുവരികയാണ്.
ബന്ധുവിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സഹായം തേടിയാണ് രാജേഷ് പൊതുയോഗത്തിനെത്തിയതെന്നും ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.